
ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ആദ്യ ബാറ്റിംഗ് പവർ പ്ലേയിൽ മെല്ലെ തുടങ്ങിയ ബാബർ അസം- ഇമാം ഉൽ ഹഖ് ഓപ്പണിങ് ജോഡി 8.2 ഓവർ വരെ ബാറ്റ് ചെയ്തു 41 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഹാർദിക് പാണ്ട്യയുടെ മനോഹരമായ ഒരു പന്തിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ എടുത്ത ക്യാച്ച് ആണ് ബാബര്‍ അസമിനെ പുറത്താക്കിയത്, 26 പന്തുകളിൽ നിന്നും 23 റൺസുകൾ അദ്ദേഹം നേടി.
തൊട്ടടുത്ത ഓവറിൽ അനാവശ്യ റൺസിന് ശ്രമിച്ച ഇമാം ഉൽ ഹക്ക് അക്സർ പട്ടേലിന്റെ നേരിട്ടുള്ള ത്രോയിലൂടെ പുറത്തായപ്പോൾ പാക്കിസ്ഥാൻ ബാറ്റിംഗ് നിര സമ്മർദ്ദത്തിലായി.
ആദ്യ 50 റൺസുകൾ 9.4 ഓവറിൽ നേടിയ പാക്കിസ്ഥാൻ 25.3 ഓവറിലാണ് 100 തികച്ചത്. സ്ലോ പിച്ചിൽ പന്ത് ബാറ്റിലേക്കെത്താൻ വൈകുന്നതും വേഗത കുറഞ്ഞ ഔട്ട് ഫീൽഡും റൺ നിരക്ക് കുറച്ചു.
33 ഓവറിലെ അവസാന പന്തിൽ മുഹമ്മദ് റിസ്വാനെ പുറത്താക്കാനുള്ള അവസരം ബൗണ്ടറി ലൈനിൽ ഹർഷത് റാണ പാഴാക്കിയെങ്കിലും തൊട്ടടുത്ത ഓവറിൽ അക്ഷർ പട്ടേൽ എറിഞ്ഞ രണ്ടാം പന്ത് റിസ്വാനെ ബൗൾഡ് ആക്കി.
77 പന്തിൽ നിന്നും 46 റൺസുകൾ 3 ബൗണ്ടറിയുടെ സഹായത്തോടെ നേടിയ റിസ്വാൻ, സൗദി ഷക്കീലുമായുള്ള പാർട്ണർഷിപ്പിൽ 104 റൺസുകൾ പാക്കിസ്ഥാന് വേണ്ടി സംഭാവന ചെയ്തു.
62 റൺസുകൾ നേടിയ സൗത്ത് ഷക്കീലിനെ ഹാർദിക് പാണ്ഡ്യ – അക്ഷർ പട്ടേലിന്റെ കൈകളിലേക്ക് എത്തിച്ചപ്പോൾ തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജ ബൗൾഡാക്കി. 43 ആം ഓവറിലെ നാലും അഞ്ചും പന്തുകളിൽ തുടരെ ടിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് പാക്കിസ്ഥാനെ അവസാന ഓവറുകളിൽ ഉയർന്ന സ്കോറിൽ എത്തുന്നതിന് തടയിട്ടു.
ഇന്നിങ്സിലെ തന്റെ മൂന്നാം വിക്കറ്റ് നസീം ഷായെ പുറത്താക്കി 47ആം ഓവറിൽ കുൽദീപ് യാദവ് നേടി. 49.4 ഓവറിൽ 241 റൺസുകൾക്ക് പാക്കിസ്ഥാന്റെ എല്ലാ ബാറ്റർമാരും പുറത്തായി