Kerala Government News

സർക്കാരിൻ്റെ കാലാവധി കഴിയുമ്പോൾ ക്ഷാമബത്ത കുടിശിക 7 ഗഡുക്കൾ ആയി ഉയരും

Story Highlights
  • ആ കാര്യത്തിൽ കെ. എൻ. ബാലഗോപാൽ നമ്പർ വൺ

രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി കഴിയുമ്പോൾ ക്ഷാമബത്ത , ക്ഷാമ ആശ്വാസ കുടിശിക 7 ഗഡുക്കൾ ആകും. നിലവിൽ 6 ഗഡുക്കൾ കുടിശികയാണ്.

2025 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്ത 3 ശതമാനം കേന്ദ്രം മാർച്ച് ആദ്യം പ്രഖ്യാപിക്കും. ഇതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക 7 ഗഡുക്കൾ ആകും. അടുത്ത സാമ്പത്തിക വർഷം 2025- 26 ൽ ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിൽ നൽകും എന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഏപ്രിലിൽ ഒരു ഗഡു തരുന്നതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക വീണ്ടും 6 ഗഡു ആകും.

2025 ജൂലൈ പ്രാബല്യത്തിൽ കേന്ദ്രം വീണ്ടും ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ ക്ഷാമബത്ത കുടിശിക വീണ്ടും 7 ഗഡുവായി ഉയരും. ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്തയാണ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. ജനുവരി 1 നും ജൂലൈ 1 പ്രാബല്യത്തിലുമാണ് കേന്ദ്രം ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്.

2026 ജനുവരി പ്രാബല്യത്തിൽ കേന്ദ്രം വീണ്ടും ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കും. ഇതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക 8 ഗഡുക്കൾ ആയി ഉയരും. 2026- 27 ലെ ഇടക്കാല ബജറ്റ് ബാലഗോപാൽ ഫെബ്രുവരിയിൽ അവതരിപ്പിക്കും. ഏപ്രിൽ ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. മെയ് മാസം പുതിയ സർക്കാർ വരും. 2026- 27 ലെ ഇടക്കാല ബജറ്റിൽ ബാലഗോപാൽ എത്ര ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കും എന്നതിൻ്റെ അടിസ്ഥാനത്തിൽ ആകും ക്ഷാമബത്ത കുടിശിക ഗഡുക്കൾ കണക്കാക്കേണ്ടത്.

ഈ ബജറ്റിൽ 3 ഗഡു ഡി.എ പ്രഖ്യാപിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ ബാലഗോപാൽ അത് ഒന്നായി വെട്ടിച്ചുരുക്കുക ആയിരുന്നു. സമാന രീതിയിലാണ് ഇടക്കാല ബജറ്റിലും ബാലഗോപാൽ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത് എങ്കിൽ ക്ഷാമബത്ത കുടിശിക 7 ഗഡുക്കൾ ആയി തുടരും. ഏറ്റവും കൂടുതൽ ക്ഷാമബത്ത കുടിശിക ആക്കിയ ധനമന്ത്രിയാണ് ബാലഗോപാൽ. അതേ പോലെ പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത ഏക ധനമന്ത്രിയും ബാലഗോപാൽ തന്നെ. ആ കാര്യത്തിൽ കെ.എൻ ബാലഗോപാൽ നമ്പർ വൺ ആണ്. ആ റെക്കോർഡ് തകർക്കാൻ മറ്റാർക്കും സാധിക്കുകയും ഇല്ല. ക്ഷാമബത്ത ഇങ്ങനെ കുടിശിക ആക്കാൻ മറ്റൊരു ധനമന്ത്രിയും ധൈര്യപ്പെടില്ല എന്നത് കൊണ്ട് തന്നെ ആ റെക്കോർഡ് ബാലഗോപാലിന് സ്വന്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x