
-രഞ്ജിത്ത് ടിബി-
ടേക്ക് എ ലുക്ക് അറ്റ് ദി ഹെൽമെറ്റ് റൈറ്റ് ഓൺ… ഓൺ ദി ഫോർഹെഡ് വെയർ ദി കേരള എംബ്ലം ഈസ് ധെയർ റൈറ്റ് ഓൺ ദാറ്റ് ആൻഡ് ദി എംബ്ലം ഹാസ് ഹെല്പ്ഡ് ടു കേരള ഗെറ്റ് ടു ദി ഫൈനൽ ഹിയർ
മലയാളികളും കേരള ക്രിക്കറ്റ് ടീമിനോടൊപ്പം കോച്ച് അമെയ് ഖുറേസിയയും എന്നും മനസ്സിൽ സൂക്ഷിക്കാൻ പോകുന്ന വാക്യങ്ങളിൽ ഒന്നാകാം ഇത് (ലൈവ് കമ്മെന്ററിയിൽ നിന്നും). ഫൈനൽ സ്വപ്നത്തിലേക്കു 3 റൺസ് എന്നാ ഗുജറാത്തിന്റെയും 2 റൺസിനു മുന്നേ ഒരു വീക്കറ്റ് എന്ന കേരളത്തിന്റെയും ഹൃദസ്പന്ദനത്തിന്റെ ക്ലൈമാക്സ് ആയിരുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടീമംഗത്തിന്റെ – ദൈവത്തിന്റേതെന്നു വിശേഷിപ്പിക്കാവുന്ന ഈ ഹെൽമെറ്റ് സ്പർശനം. മൽസരശേഷം പവിലിയനിലേക്കു മടങ്ങുമ്പോൾ അഭിമാനത്തോടെയും ആത്മവിശ്വസത്തോടെയും ഹെൽമെറ്റ് ഉയർത്തികാണിക്കുന്ന നേരം സൽമാൻ നിസ്സർ എന്ന കളിക്കാരൻ മാത്രമല്ല കേരള ക്രിക്കറ്റ് ടീമോ ആരാധകരൊ എതിർ ടീമായ ഗുജറാത്ത് പോലും ഇങ്ങനെയൊരു നിമിഷം സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാൻ സാധ്യതയില്ല.
അവസാന വിക്കറ്റ് സഖ്യത്തിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഗുജറാത്ത് ബാറ്ററുടെ ബൗണ്ടറിയോടെ ഫൈനലിൽ എത്താമെന്ന പ്രതീക്ഷയാണ് അവിടെ ചില്ലുകൊട്ടാരം പോലെ വീണുടഞ്ഞത്. ഗുജറാത്തിന്റെ പ്രതീക്ഷയും ആത്മവിശ്വാസവും എത്രത്തോളം വലുതായിരുന്നു എന്നറിയാൻ അവരുടെ കോച്ചിന്റെ നിരാശ പ്രകടനം കണ്ടുനിന്നവർക്ക് മനസ്സിലാകും.
അഭിനന്ദനങ്ങൾക്കൊപ്പം രഞ്ജി ട്രോഫി കിരീടം നേടാൻ കഴിയട്ടെ എന്നാ ആശംസകളും ടീം കേരളത്തിന് നേരുന്നു…