
വീണ്ടും ജീവനെടുത്ത് കാട്ടാന! ആദിവാസിയെ ചവിട്ടിക്കൊന്നു
തൃശൂർ താമരവെള്ളച്ചാലിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. പാണഞ്ചേരി 14-ാം വാർഡിലെ താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ 52 വയസ്സുകാരനായ പ്രഭാകരനാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപെട്ട ആളെയാണ് കാട്ടാന ആക്രമിച്ചത്.
പ്രഭാകരനും മകനും മരുമകനും കൂടിയാണ് വനവിഭവമായ പുന്നക്കായ കാട്ടിലേക്ക് പോയത്. കൂടെയുള്ളവർ ഓടിരക്ഷപ്പെടുയായിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത് കൂടെയുണ്ടായിരുന്നയാളാണ്.
കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം.