തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: വിയോജനക്കുറിപ്പ് പങ്കുവച്ച് രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) തിരഞ്ഞെടുപ്പില്‍ വിയോജനക്കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോ‌‌ടതി കേസ് പരിഗണിക്കാനിരിക്കെ തി‌ടുക്കത്തിലുള്ള തീരുമാനം മര്യാദയില്ലായ്മയെന്ന് രാഹുല്‍. തിരഞ്ഞെടുപ്പ് കമ്മിഷനിൽ എക്സിക്യൂട്ടീവ് ഇടപെടലുകൾ പാടില്ല. അംബേദ്കറുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകള്‍ മോദി സര്‍ക്കാര്‍ വഷളാക്കിയെന്നും രാഹുല്‍ ഗാന്ധി.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്‍റെ ഇടപെടൽ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം ചെയ്തത്. എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും അടിസ്ഥാനപരമായ വശം, തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ മോഡി സർക്കാർ വഷളാക്കിയിരിക്കുന്നു.

ബാബാസാഹെബ് അംബേദ്കറുടെയും നമ്മുടെ രാഷ്ട്രത്തിൻ്റെ സ്ഥാപക നേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷനേതാവ് എന്ന നിലയിൽ എന്‍റെ കടമയാണ്. കമ്മറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ വാദം കേൾക്കുകയും ചെയ്യുമ്പോൾ, പുതിയ CECയെ തിരഞ്ഞെടുക്കാനുള്ള അർദ്ധരാത്രി തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x