എന്തൊരു ശമ്പളം! കേരള സ്‌പേസ് പാർക്ക് സി.ഇ.ഒയുടെ ശമ്പളം 3 ലക്ഷമാക്കി സർക്കാർ

Kerala Spacepark CEO salary

സ്വപ്ന സുരേഷ് ജോലി ചെയ്ത സ്ഥാപനത്തിന്റെ സി.ഇ.ഒയുടെ ശമ്പളം കേട്ടാൽ ഞെട്ടരുത്. സ്വർണകടത്ത് കേസിൽ പ്രതിയായ സമയത്ത് സ്വപ്ന സുരേഷ് ജോലി ചെയ്ത ഐ.ടി. വകുപ്പിന്റെ കീഴിലുള്ള കേരള സ്‌പേസ് പാർക്ക് സി.ഇ.ഒയുടെ പ്രതിമാസ ശമ്പളം 3 ലക്ഷമാക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി.

വി.എസ്.എസ്.സിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജി. ലെവിനാണ് സ്‌പേസ് പാർക്ക് സി.ഇ.ഒ കരാർ അടിസ്ഥാനത്തിലാണ് ലെവിന്റെ നിയമനം. ശമ്പളം 3 ലക്ഷമാക്കി നിശ്ചയിച്ചതിനേക്കാൾ ഉപരി ഓരോ വർഷവും ശമ്പളത്തിൽ 15 ശതമാനം വർധനയും ഉണ്ടാകും എന്നും ഉത്തരവിൽ പറയുന്നു.

G LEVIN, 
Chief Executive Officer at KERALA SPACEPARK(KSPACE)
G LEVIN, Chief Executive Officer at KERALA SPACEPARK(KSPACE)

അതനുസരിച്ച് ഈ വർഷം 3 ലക്ഷം വാങ്ങിക്കുന്ന ലെവിന്റെ ശമ്പളം അടുത്ത വർഷം 45000 രൂപ കൂടി വർധിച്ച് 3,45,000 രൂപ ആകും. തൊട്ടടുത്ത വർഷം ശമ്പളം 3,96,750 ആകും. ഓരോ വർഷവും ശമ്പളത്തിൽ 10 ശതമാനം വർധന ഉള്ള കെ.എം. എബ്രഹാമിനെ വരെ തോൽപ്പിച്ചിരിക്കുകയാണ് ശമ്പള വർധനവിന്റെ കാര്യത്തിൽ ലെവിൻ.

കേരള സ്പേസ്പാർക്ക് സിഇഒയ്ക്ക് കേരള സ്റ്റാർട്ട് അപ്പ് സിഇഒ എടുക്കുന്ന ശമ്പളത്തിന് തുല്യമായ ശമ്പളം നിശ്ചയിക്കാനുള്ള നിർദ്ദേശം സർക്കാരിന് നേരത്തെ ലഭിച്ചിരുന്നു. കേരള സ്പേസ് പാർക്കിൽ പത്ത് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments