നെയ്മറുടെ സാൻ്റോസിന് തോൽവി. കൊറിന്ത്യൻസാണ് സാൻ്റോസിനെ തകർത്തത്. 2- 1 നായിരുന്നു കൊറിന്ത്യൻസിൻ്റെ ജയം.
ആദ്യ പകുതിയിൽ തന്നെ കൊറിന്ത്യൻസ് രണ്ട് ഗോൾ നേടി മുൻതൂക്കം നേടി. 79 ആം മിനിട്ടിൽ സാൻ്റോസ് ഒരു ഗോൾ തിരിച്ചടിച്ചു. ഞായറാഴ്ചയാണ് സാൻ്റോസിൻ്റെ അടുത്ത മൽസരം.
ആദ്യ കാല ക്ലബ്ബായ സാൻ്റോസിലേക്ക് മടങ്ങി വന്ന നെയ്മർ ഇതുൾപ്പെടെ 3 മൽസരങ്ങളിലാണ് സാൻ്റോസിന് വേണ്ടി ഇറങ്ങിയത്. നെയ്മർ ഇറങ്ങിയ ആദ്യ രണ്ട് മൽസരവും സമനിലയിലും മൂന്നാം മൽസരം തോൽവിയിലും കലാശിച്ചു.
തോറ്റെങ്കിലും സാൻ്റോസ് നന്നായി കളിച്ചു എന്നാണ് മൽസരശേഷം നെയ്മർ അഭിപ്രായപ്പെട്ടത്. സാൻ്റോസ് ജയവുമായി തിരിച്ചു വരും എന്നും നെയ്മർ ആത്മവിശ്വാസം പ്രകടപ്പിച്ചു.
നീണ്ട നാളത്തെ പരിക്കിന് ശേഷം മടങ്ങിയെത്തിയ നെയ്മർ ഡ്രിബ്ലിംഗ് മികവ് പുറത്തെടുത്തെങ്കിലും ഗോൾ നേടാനായില്ല. മുഴുവൻ സമയം നെയ്മർ കളിച്ചില്ല. 66 മിനിട്ട് മാത്രമാണ് നെയ്മർ കളിച്ചത്.
ആദ്യകാല ക്ലബ്ബായ സാൻ്റോസിനെ ആറു കിരീട വിജയങ്ങളിലേക്കു നയിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നു. സാന്റോസിനായി 225 മല്‍സരങ്ങളില്‍ നിന്നും 136 ഗോളുകളും നെയ്മര്‍ വാരിക്കൂട്ടി. കൂടാതെ 64 അസിസ്റ്റുകളും താരം നല്കി.
2013ലാണ് സാന്റോസില്‍ നിന്നും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്കു നെയ്മര്‍ ചേക്കേറിയത്.