ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൽസരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 142 റൺസിനായി രുന്നു ഇന്ത്യയുടെ പടുകൂറ്റൻ ജയം.
ഇതോടെ മൂന്ന് മൽസരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ട്വൻ്റി 20 പരമ്പരയും ഇന്ത്യ നേടിയിരുന്നു.
357 റൺസ് വിജയ ലക്ഷ്യമിട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 34.2 ഓവറിൽ 214 റൺസിന് പുറത്തായി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് , ഹർപ്രീത് റാണ , അഷർ പട്ടേൽ, ഹാർദിക് പാണ്ഡെ എന്നിവർ 2 വിക്കറ്റുകൾ വീതം നേടി.
കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം നേടി. ഫീൽ സാൾട്ട് (21) , ഡക്കറ്റ് (34), ബാൻടൺ (38), റൂട്ട് (24), ബ്രൂക്ക് (19), ആറ്റ്കിൻസൺ (38) എന്നിവർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്ക സ്ക്കോർ നേടാൻ ആയത്.
ശുഭ്മാൻ ഗില്ലിൻ്റെ (112) സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 356 റൺസ് എന്ന പടുക്കൂറ്റൻ സ്കോറിൽ എത്തിയത്. ശ്രേയസ് അയ്യർ (78) , വീരാട് കോലി (52) , രാഹുൽ (40) എന്നിവരും ഇന്ത്യക്കായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു.ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റെടുത്തു.