ബജറ്റ് ചർച്ചയുടെ മറുപടിയിലും ക്ഷാമബത്ത പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിൽ ഏപ്രിൽ മാസം ഒരു ഗഡു ക്ഷാമബത്ത നൽകുമെന്ന് ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഒരു സാമ്പത്തിക വർഷം 2 ഗഡു വീതം നൽകുമെന്ന് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയിൽ പ്രസ്താവന നടത്തിയിരുന്നു.
അത് അനുസരിച്ച് 2 ഗഡു ക്ഷാമബത്ത ബജറ്റിൽ പ്രഖ്യാപിക്കേണ്ടതാണ്. എന്നാൽ ബാലഗോപാൽ പ്രഖ്യാപിച്ചത് ഒരു ഗഡുവും. പ്രതിപക്ഷ സർവീസ് സംഘടനകളും ഭരണകക്ഷി സംഘടനകളും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ 2 ഗഡു ക്ഷാമബത്ത ഉറപ്പ് ധനമന്ത്രിയോട് ചൂണ്ടികാണിച്ചിരുന്നു. അതോട് കൂടി ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി ഒരു ഗഡു ക്ഷാമബത്ത കൂടി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ.
എന്നാൽ ബജറ്റിൻ്റെ പ്രസംഗത്തിലും ക്ഷാമബത്ത കാര്യത്തിൽ ബാലഗോപാൽ മൗനം പാലിച്ചു.സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം കുടിശികകൾ അനുവദിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചതിൻ്റെ അ ഭാഗമായി ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി. ഒരു സാമ്പത്തിക വർഷം 2 ഗഡു ഡി.എ തരും എന്നായിരുന്നു പ്രഖ്യാപനം.
2024 ഒക്ടോബറിൽ ക്ഷാമബത്ത ഒരു ഗഡു സർക്കാർ അനുവദിക്കുകയും ചെയ്തു. ഇതോടെ 2024- 25 സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത ജീവനക്കാർക്ക് ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന അനുസരിച്ച് 2025-26 ലും രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കേണ്ടതാണ്. എന്നാൽ ബജറ്റിൽ ബാലഗോപാൽ അനുവദിച്ചത് ഒരു ഗഡു ക്ഷാമബത്ത മാത്രമായിരുന്നു.
മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതിൽ കൂടുതൽ തരും എന്നായിരുന്നു ബജറ്റിന് മുൻപ് ബാലഗോപാൽ പറഞ്ഞിരുന്നത്. എന്നാൽ ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ അത് വിഴുങ്ങി.2025 ഏപ്രിൽ ഒരു ഗഡു ക്ഷാമബത്ത നൽകുമെന്നാണ് ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഈ മാസം കേന്ദ്രം 1.1. 25 പ്രാബല്യത്തിലെ ഡി.എ പ്രഖ്യാപിക്കും. അതോടെ കേരളത്തിൽ ഡി.എ കുടിശിക 7 ഗഡുവാകും. ഏപ്രിൽ ഒരു ഗഡു കേരളം തരുന്നതോടെ ഡി.എ കുടിശിക നിലവിലെ 6 ഗഡുക്കൾ ആയി തുടരും.
2022 ജനുവരി 1 പ്രാബല്യത്തിൽ ലഭിക്കേണ്ട ഡി എ ആണ് ബാലഗോപാൽ 2025 ഏപ്രിലിൽ തരുന്നത്. ഇതിൻ്റെ 39 മാസത്തെ കുടിശിക അനുവദിക്കുകയും ഇല്ല.