പിണറായി കാലം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 192 പേർ;കടുവ ആക്രമണത്തിൽ 6 പേരും;കണക്ക് വെളിപ്പെടുത്തി എ.കെ. ശശീന്ദ്രൻ

വനം മന്ത്രി എ.കെ. ശശീന്ദ്രൻ

മുഖ്യമന്ത്രിയായി പിണറായി വിജയൻ 2016 ൽ അധികാരത്തിൽ എത്തിയതിന് ശേഷം കാട്ടാന ആക്രമണത്തിൽ 192 പേരും കടുവ ആക്രമണത്തിൽ 6 പേരും കൊല്ലപ്പെട്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.

കടുവ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്ക് പറ്റിയെന്നും മന്ത്രി പറഞ്ഞു. കടുവ ആക്രമണത്തിൽ മരണപ്പെട്ട 5 പേർ വയനാട് ജില്ലയിലാണ്. ഒരാൾ പാലക്കാടും മരിച്ചു.

കടുവ ആക്രമണത്തിൽ പരുക്ക് പറ്റിയ 9 പേർ വയനാട് ജില്ലയിലാണ്. ഒരാൾ കോഴിക്കോട് ജില്ലയിലും.

ഇക്കാലയളവിൽ കാട്ടാന ആക്രമണത്തിൽ 192 പേർ മരണപ്പെട്ടെന്നും 278 പേർക്ക് പരിക്കേറ്റെന്നും മന്ത്രി വെളിപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments