എയ്ഡഡ് ജീവനക്കാരുടെ പ്രതിമാസ പെൻഷൻ 431 കോടി; പെൻഷൻ റവന്യു എസ്റ്റിമേറ്റിൻ്റെ 3.4 % മാത്രം

Kerala Pension aided staff

എയ്ഡഡ് ജീവനക്കാർക്ക് പെൻഷൻ കൊടുക്കാൻ 2025-26 സാമ്പത്തിക വർഷം വേണ്ടത് 5174.05 കോടി. ഒരു മാസത്തെ പെൻഷൻ ചെലവ് 431 കോടിയാണ്. 2023- 24 ൽ എയ്ഡഡ് ജീവനക്കാർക്ക് പെൻഷൻ കൊടുത്തത് 4361.34 കോടിയാണ്. 2024- 25 ൽ 4891.56 കോടിയാണ് ഇവരുടെ പെൻഷൻ ചെലവ്. 2025- 26 ലെ റവന്യു എസ്റ്റിമേറ്റ് 15235.67 കോടിയാണ്. എയ്ഡഡ് ജീവനക്കാരുടെ പെൻഷൻ റവന്യു എസ്റ്റിമേറ്റിൻ്റെ 3.4 ശതമാനം മാത്രം ആണെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

കേരള സർക്കാർ പെൻഷൻകാർക്ക് പെൻഷൻ കൊടുക്കാൻ 2025- 26 ൽ വകയിരുത്തിയിരിക്കുന്നത് 12083.90 കോടി.സർക്കാർ പെൻഷൻകാർക്കുള്ള പെൻഷൻ കൊടുക്കാൻ ഒരു മാസം വേണ്ടത് 1007 കോടി.

സംസ്ഥാനത്തിൻ്റെ റവന്യു എസ്റ്റിമേറ്റ് 1,52,351.67 കോടിയാണ്. സർവീസ് പെൻഷൻ കൊടുക്കാൻ ചെലവാകുന്നത് റവന്യു എസ്റ്റിമേറ്റിൻ്റെ 8 ശതമാനം മാത്രം എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. 2023- 24 ൽ സർവീസ് പെൻഷൻ കൊടുക്കാൻ ചെലവായത് 10479.61 കോടിയാണ്.

2024- 25 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സർവീസ് പെൻഷൻ ചെലവ് 11,361.15 കോടിയാണ്. 19 ശതമാനം ക്ഷാമ ആശ്വാസം നിലവിൽ പെൻഷൻകാർക്ക് കുടിശികയാണ്. 6 ഗഡുക്കളാണ് കുടിശിക. അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.

സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.

പെൻഷൻകാരുടെ പരിഷ്കരണത്തിൻ്റെ നാലാം ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments