രണ്ടാം പിണറായി സർക്കാർ നടത്തിയ ഏറ്റവും വലിയ ധൂർത്ത് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പരിപാടി ആയിരുന്നു കേരളീയം 2023. നവംബർ 1 മുതൽ 7 വരെ സംസ്ഥാനത്ത് നടന്ന ഈ പരിപാടി നിരവധി വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പരിപാടിക്ക് വേണ്ടി 37 കോടി രൂപ സർക്കാരിൽ നിന്ന് നേരിട്ട് നൽകി.
ബാക്കി പണം സ്പോൺസർമാർ വഴിയാണ് പിരിച്ചത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ എബ്രഹാം റെന്നും ആയിരുന്നു സ്പോൺസർമാരിൽ നിന്ന് പണം പിരിക്കാൻ നിയോഗിച്ചത്. പണ പിരിവ് ഗംഭീരമാക്കിയതിന് റെന്നിനെ കേരയം പരിപാടിയുടെ സമാപനത്തിൽ സാക്ഷാൽ പിണറായി വിജയൻ ആദരിച്ചു. ആരിൽ നിന്ന് പിരിച്ചു എന്നത് ഇന്നും അജ്ഞാതം.
നിയമസഭയിലും വിവരവകാശ ചോദ്യത്തിലും എല്ലാം സ്പോൺസർമാരുടെ വിവരങ്ങൾ വെളിപ്പെടുത്തിരുന്നില്ല. നികുതി വെട്ടിപ്പുകാരിൽ നിന്ന് പോലും പിരിച്ചുവെന്നാണ് സൂചന. സ്പോൺസർമാരുടെ പേര് വിവരങ്ങൾ മറച്ച് വയ്ക്കുന്നത് അതു കൊണ്ടാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കിഫ്ബി ഇല്ലാത്ത കഷായം ഇല്ല എന്ന് പറയുന്നതുപോലെ കേരളീയത്തിന് 8,23,58,071 രൂപയുടെ പരസ്യം കിഫ് ബിയും നൽകി. 2023- 24 സാമ്പത്തിക വർഷം 28.88 കോടിയുടെ പരസ്യം ആണ് കിഫ് ബി നൽകിയതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.
![KIIFB Advertisement expenses](https://malayalammedia.live/wp-content/uploads/2025/02/KIIFB-Advertisement-expenses-1024x430.jpg)
43 പേർക്കാണ് 2023-24 ൽ കിഫ്ബി പരസ്യം നൽകിയത്. എ.കെ.ജി മെമ്മോറിയൽ ട്രസ്റ്റിന് 2 ലക്ഷം രൂപയും കിഫ്ബി നൽകി. ആദർശ്, അക്ഷയ്, അൻസാർ, തിലകൻ, ജയചന്ദ്രൻ, ക്ലീറ്റസ് ഫിലിപ്പ്, ഗിരിഷ്, രാധാകൃഷ്ണൻ, ശരത്, സണ്ണി വർക്കി, സുരേഷ്, സുരേഷ് കുമാർ, വിജയകുമാർ എന്നീ പേരുകൾ ഒക്കെ പരസ്യം ലഭിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.