
Kerala Government News
ക്ഷാമബത്ത കുടിശിക 31 ശതമാനം; ചൊവ്വാഴ്ച്ച കെ എസ് ആർ ടി സി പണിമുടക്ക്
കെ എസ് ആർ ടി സിയിൽ ചൊവ്വാഴ്ച പണിമുടക്ക്.തിങ്കഴാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐ എന്‍ ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ അറിയിച്ചു.
പണിമുടക്കൊഴിവാക്കാനായി കെഎസ് ആര്‍ടിസി സിഎം ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
31 ശതമാനമാണ് കെ എസ് ആർ ടി സിയിലെ ക്ഷാമബത്ത കുടിശ്ശിക. ശമ്പളവും പെൻഷനും പോലും കൃത്യസമയത്ത് കിട്ടുന്നും ഇല്ല.
ശമ്പള വിതരണത്തിൽ പോലും മാനേജ്മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി.