Job Vacancy

ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അഭിമുഖ പരീക്ഷ 5,6 തീയതികളില്‍

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പിടിഎച്ച്എസ്ടി മലയാളം, കാറ്റഗറി നം.444/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ കേരള പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസില്‍ ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖപരീക്ഷക്കായി ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ-ഫോറം (അനുബന്ധം-28) പിഎസ് സി വെവെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍ – 0495 2371971.

Leave a Reply

Your email address will not be published. Required fields are marked *