മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാലാവധി ദീർഘിപ്പിക്കൽ നടപടികൾ മെല്ലെപ്പോക്കിൽ ആയതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക. മൂന്ന് വർഷത്തേക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ തീരാൻ ഇനി ആറുമാസം കൂടി മാത്രമേ ബാക്കിയുള്ളൂ. മെഡിസെപ് പദ്ധതിയുടെ സമ്പൂർണ്ണ പരിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിലെ മെല്ലെപ്പോക്കാണ് ആശങ്ക ഉയർത്തുന്നത്.
ഈ വർഷം ജൂലൈ ഒന്നിന് ആരംഭിക്കേണ്ട പുതയ ഘട്ടത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ ചെയർമാൻ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ആണ്. മെഡിസെപ് പദ്ധതിയിലെ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും നിശ്ചയിക്കുന്നതിനും പുതുക്കുന്നതുമാണ് ഈ സമിതിയുടെ പ്രധാന ചുമതല.
എന്നാൽ, പാക്കേജ് പരിഷ്‌കരണ നടപടികൾ മെല്ലെപ്പോക്കിലാണ്. പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പാക്കേജ് മുതൽ പ്രീമിയം വരെ വിവിധ കാര്യങ്ങൾ പരിഷ്‌കരിച്ച ശേഷം കരാർ ക്ഷണിക്കണം. പക്ഷേ നടപടികളെല്ലാം മന്ദഗതിയിലാണ്. ശ്രീറാം വെങ്കിട്ടരാമൻ ചെയർമാനായ മെഡിസെപ് പരിഷ്‌കരണ കമ്മിറ്റി 2024 ഡിസംബർ 17നു യോഗം ചേർന്ന് പദ്ധതിയുടെ പ്രശ്‌നങ്ങൾ പഠിക്കാൻ വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ഇപ്പോഴത്തെ കരാറിൽ പല പാക്കേജുകളും പൂർണമല്ലെന്നതിനാൽ പലരും സ്വന്തം ചെലവിൽ ചികിത്സിക്കേണ്ടി വരുന്നതിനെപ്പറ്റി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. കോവിഡിനു ശേഷം ഒട്ടേറെ രോഗങ്ങളുടെ ചികിത്സാ രീതി മാറി. പരിശോധനകളും വർധിച്ചു. ഇവയെല്ലാം പരിഗണിച്ചേ പുതിയ പാക്കേജുകൾ തയാറാക്കാൻ പറ്റൂ. കൂടുതൽ സ്വകാര്യ ആശുപത്രികളെ മെഡിസെപ്പിൽ എംപാനൽ ചെയ്യണം. പ്രധാനപ്പെട്ട ഒട്ടേറെ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പദ്ധതിയുമായി സഹകരിക്കുന്നില്ല. ഇതിനായി മാനേജ്‌മെന്റുകളോടുള്ള ചർച്ചയും പുരോഗമിക്കുന്നില്ല.
With a retrograde amnesia patient at the helm of affairs whose plea to exempt him from the charges of culpable homicide in the KM Basheer murder case being rejected by the Supreme Court of India and he being keen on finding out ways and means to dodge his appearance in the Vanchiyoor sessions Court and wishing to continue in service till his service tenure by turning the pimp of his political dons, things will obviously turn even more pathetic in the days ahead.