Kerala Government News

ജീവനക്കാരുടെ പണിമുടക്ക്! ഡയസ് നോണിന് പിന്നാലെ ട്രാൻസ്ഫർ ഭീഷണിയും

ജീവനക്കാരുടെയും അധ്യാപകരുടെയും നാളത്തെ പണിമുടക്ക് പൊളിക്കാൻ ട്രാൻസ്ഫർ ഭീഷണിയുമായി ഭരണ വിലാസം സംഘടനകൾ.

പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയായ സി.പി.ഐയുടെ സർവീസ് സംഘടനകളും നാളെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ സർക്കാർ ഓഫിസുകൾ നിശ്ചലമാകും. പണിമുടക്കുന്നവർക്ക് ശമ്പളമില്ലെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് സി പി എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘടനകൾ ട്രാൻസ്ഫർ ഭീഷണിയും മുഴക്കുന്നത്.

കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശിക പോലും നൽകാത്തതും കേന്ദ്ര ഡിഎ അട്ടിമറിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടനകളുടെ സമരാഹ്വാനം. പിഎഫിൽ ലയിപ്പിച്ച ഡിഎയും കൊടുത്തില്ല. ജീവനക്കാർക്ക് 6 ഗഡു ഡിഎ കുടിശികയാണ്. അഞ്ച് കൊല്ലമായി ലീവ് സറണ്ടറും ലഭിക്കുന്നില്ല.

ഇത്തരം ആനുകൂല്യങ്ങളിലൂടെ 65,000 കോടി രൂപയാണ് ജീവനക്കാരുടെ സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. ഡയസ്നോണും ട്രാൻസ്ഫർ ഭീഷണിയും അവഗണിച്ച് സമരത്തിലേക്ക് ഭരണ വിലാസം സംഘടനയിലെ അംഗങ്ങൾ പോലും പങ്കെടുക്കുമെന്നാണ് സമരം ആഹ്വാനം ചെയ്തവർ പറയുന്നത്.

One Comment

  1. ജീവനക്കാരോടുള്ള അവഗണനക്കെതിരെ സമരം ചെയ്യുമ്പോഴും അത് ശരിയായ കാര്യത്തിനാണ് എന്ന് അംഗീകരിക്കാതെ സമരം ചെയ്യുന്നവരെ സ്ഥലം മാറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭരണ സംഘടനകളെ, നിങ്ങൾ ഈ രാജ്യത്തല്ലേ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. ജീവിതചിലവും സർക്കാർ ഫീസും തൊഴിലാളികളുടെ കൂലിയും എത്രയോ കൂടിയിട്ടും സർക്കാർ ജീവനക്കാർ ഒരു ആനുകൂല്യവും കിട്ടാതെ വർഷങ്ങളായി വലയുന്ന കാര്യം നിങ്ങൾക്ക് അറിയാഞ്ഞിട്ടാണോ?
    എ കെ ശശി വെട്ടിക്കവല

Leave a Reply

Your email address will not be published. Required fields are marked *