
ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
അപകടത്തില്‍ 25 ടെന്റുകള്‍ക്ക് വരെ നാശമുണ്ടായതായാണ് കണക്കാക്കുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെ തീ അണയ്ക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ട്. ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്ത് എത്താൻ നിർദേശം നൽകിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗി ആദിത്യനാഥുമായി സംസാരിച്ച് തീപിടിത്തത്തെക്കുറിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ക്യാമ്പ് സൈറ്റിൽ തീ പടർന്നുപന്തലിച്ചു. ഈ പ്രദേശത്ത് സ്ഥാപിച്ചിരുന്ന കുറഞ്ഞത് 18 ടെന്റുകളും തീയിൽ കത്തിനശിച്ചു. തീ അണയ്ക്കാൻ അഗ്നിശമന സേനയെ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ ഒരു സംഘവും സ്ഥലത്തെത്തി.
അടുത്തുള്ള പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഒരു ട്രെയിൻ യാത്രക്കാരൻ പകർത്തിയ വീഡിയോയിൽ ക്യാമ്പ് സൈറ്റ് വലിയ തീ ബാധിക്കുന്നത് കാണാം. നിരവധി ടെന്റുകൾ തീയിൽ കത്തിനശിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്, സർക്കാരും ആരോഗ്യവകുപ്പും ചേർന്നു