രാജസ്ഥാനിലെ ചിറ്റോർഗഡിൽ സർക്കാർ ഹൈസ്കൂളിലെ പ്രധാന അധ്യാപകനും അധ്യാപികയും തമ്മിലുള്ള ലൈംഗിക വേഴ്ച്ചയുടെ ദൃശ്യങ്ങൾ പുറത്തായി. പ്രധാന അധ്യാപകന്റെ ഓഫീസിൽ വെച്ച് ഇരുവരും തമ്മിൽ ചുംബിക്കുന്നതിന്റെയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയർന്നു. ഇരുവരെയും സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ചിറ്റോർഗഢ് ജില്ലയിലെ ഗംഗ്രാർ ബ്ലോക്കിലാണ് സംഭവം.
സ്കൂൾ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇരുവരും ഓഫീസിനുള്ളിലെ വിവിധയിടങ്ങളിൽ അതിരുവിട്ട് പെരുമാറുന്നതായി കാണാം. പലസമയത്തായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറ്റൊരു അധ്യാപിക റൂമിലേക്ക് കടന്നുവരുമ്പോൾ അവർ തങ്ങളുടെ പ്രവർത്തി നിർത്തുകയോ മുടക്കുകയോ ചെയ്യുന്നതും, അവർ പോയതിനുശേഷം വീണ്ടും തുടരുന്നതും വീഡിയോകളിൽ ദൃശ്യമാണ്. വീഡിയോകളുടെ സാധുത പൂർണ്ണമായും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
राजस्थान के चित्तौड़गढ़ के गंगरार के सरकारी स्कूल के हेड मास्टर और महिला टीचर की अश्लीलता के एक-दो नहीं दर्जनों वीडियो सामने आए हैं।
— ReporteR Sahab (@ReporterSahab) January 19, 2025
शिक्षा के मंदिर को भी नहीं छोड़ा इन्होंने 😡#viralvideo #Chittorgarh pic.twitter.com/0kEno0C4cb
കർശന നടപടിക്ക് ആവശ്യം
നാട്ടുകാർ ഇതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു. ശനിയാഴ്ച നാട്ടുകാർ പോലീസ് സ്റ്റേഷനിലും സബ് ഡിവിഷണൽ ഓഫീസിലും പരാതി നൽകി. അധ്യാപികയെയും ജീവനക്കാരിയെയും ഉടൻ തന്നെ പിരിച്ചുവിടണമെന്നും അത്തരം സംഭവങ്ങൾ വിദ്യാഭ്യാസ അന്തരീക്ഷത്തെയും വിദ്യാർത്ഥികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഗ്രാമീണർ പ്രകടിപ്പിച്ചു.
ഇതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അന്വേഷണഫലം വരുന്നതുവരെ രണ്ട് പേരെയും സസ്പെൻഡ് ചെയ്തു. അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൈതികത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ നൽകണമെന്ന് ഗ്രാമീണർ ശക്തമായി ആവശ്യപ്പെട്ടു.