CricketSports

ഒന്നാമനായി സഞ്ജു സാംസൺ; പിന്നിലാക്കിയത് വമ്പൻമാരെ | Sanju Samson

2024 ലെ ട്വൻ്റി 20 റൺവേട്ടക്കാരിൽ ഒന്നാമനായി സഞ്ജു സാംസൺ. രണ്ടാമൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 13 മൽസരങ്ങളിൽ നിന്ന് 436 റൺസ് നേടിയാണ് സഞ്ജു ഒന്നാമൻ ആയത്. 18 മൽസരങ്ങളിൽ നിന്ന് സൂര്യകുമാർ യാദവ് നേടിയത് 429 റൺസ്.

മൂന്നാം സ്ഥാനത്ത് രോഹിത് ശർമയാണ്. 11 മൽസരങ്ങളിൽ നിന്ന് 378 റൺസാണ് രോഹിതിൻ്റെ സമ്പാദ്യം. ഹാർദ്ദിക് പാണ്ഡെ (352 റൺസ്), തിലക് വർമ ( 306 ) , ശിവം ദുബൈ ( 296) എന്നിവരാണ് നാല് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളവർ.

തകർപ്പൻ ഫോമിലായിരുന്ന സഞ്ജു 2024 ൽ 3 സെഞ്ച്വറികളാണ് നേടിയത്. ബംഗ്ലാദേശിനെതിരെ 40 പന്തുകളിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. കരുത്തരായ ഭക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു സഞ്ജുവിൻ്റെ മറ്റ് രണ്ട് തകർപ്പൻ സെഞ്ച്വറികളും.

3 സെഞ്ച്വറികൾക്ക് പുറമെ ഒരു അർധ സെഞ്ച്വറിയും 2024 ൽ സഞ്ജുവിൻ്റെ പേരിലുണ്ട്. 31 സിക്സറുകളും 35 ഫോറുകളും നേടിയ സഞ്ജുവിൻ്റ സ്ട്രൈക്ക് റേറ്റ് 180.16 ആണ്. പുതുവർഷത്തിലും സഞ്ജു തകർപ്പൻ ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇംഗ്ലണ്ടുമായുള്ള ട്വൻ്റി 20 പരമ്പരയാണ് സഞ്ജുവിൻ്റെ മുന്നിൽ ആദ്യം ഉള്ളത്.

കൂസലില്ലാതെ ബാറ്റ് ചെയ്യുന്ന സഞ്ജുവിൻ്റെ ആക്രമണ ബാറ്റിംഗ് നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ആരാധകർ ഏറെയുള്ള സഞ്ജു നിരവധി ബ്രാന്റുകളുടെ അംബാസഡറും ആണ്. കൊക്കാബുറ സ്‌പോര്‍ട്‌സ്, ഹീല്‍, ഗില്ലിറ്റി ഇന്ത്യ, ഭാരത് പേ, മൈഫാബ് 11 ഇവരെല്ലാം സഞ്ജുവുമായി കരാറുള്ള കമ്പനികളാണ്.

Leave a Reply

Your email address will not be published. Required fields are marked *