Cinema

ഉണ്ണി മുകുന്ദൻ്റെ മാർക്കോ 100 കോടി ക്ലബ്ബിൽ

ഉണ്ണി മുകുന്ദൻ്റെ മാർക്കോ 100 കോടി ക്ലബ്ബിൽ . ഉണ്ണി മുകുന്ദനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അന്യഭാഷാ ബോക്സ് ഓഫീസുകളിലും മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം മലയാളത്തിലെ അടുത്ത ബ്ലോക്ക് ബസ്റ്ററായി മാറുകയാണ്.

റിലീസ് ചെയ്ത് പതിനാറ് ദിവസത്തിലാണ് ആഗോളതലത്തില്‍ മാർക്കോ നൂറ് കോടി നേടിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന ഖ്യാതിയും ഇനി മാര്‍ക്കോയ്ക്ക് സ്വന്തം.

മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും വയലൻസ് ഉള്ള ചിത്രമാണ് മാർക്കോ. കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ജഗദീഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിച്ചത്. സംവിധാനം ഹനീഫ് അദേനി . കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *