FootballSports

ബ്ലാസ്‌റ്റേഴ്‌സ് വിടാൻ കെ.പി.രാഹുൽ; ആകെ അഴിച്ചുപണിക്ക് മഞ്ഞപ്പട

ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കൊഴിഞ്ഞു പോക്കുകൾ സജീവം. മലയാളി താരം കെ.പി.രാഹുൽ ഉൾപ്പെടെയുള്ളവർക്ക് കൂടുമാറ്റത്തിന് അവസരം നൽകി താരനിരയിൽ അഴിച്ചുപണി ഉദ്ദേശിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ പ്രഭിർ ദാസ് ലോൺ അടിസ്ഥാനത്തിൽ മുംബൈ സിറ്റി എഫ്‌സിയിൽ ചേർന്നിരുന്നു.

കോച്ച് മികായേൽ സ്റ്റാറേക്ക് പകരം ഈ സീസണിൽ പുതിയ വിദേശ പരിശീലകൻ വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ വിൻഡോയിൽ വിൽപനയും വിൽപനയും വാങ്ങലുമായി സജീവമാകാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

ഒഡീഷ, ചെന്നൈയിൻ, ഹൈദരബാദ് തുടങ്ങിയ ക്ലബുകളാണ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച കെ.പി. രാഹുലിനായി രംഗത്തുള്ളത്. ക്ലബ് ഫീ നൽകി രാഹുലിനെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന ഓഡീഷയ്ക്കാണ് ഇതിൽ സാധ്യതയേറെ. ഏകദേശം രണ്ട് വർഷ കരാറിലായിരിക്കും രാഹുൽ ഒഡിഷയിലെത്തുക. ആറു സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള താരമാണ് കെ.പി. രാഹുൽ.

തുടക്ക സീസണുകളിൽ രാഹുൽ ഗാംഭീര പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും പിന്നീട് താരത്തിന് ആ ഫോം തുടരാൻ സാധിച്ചിരുന്നില്ല. മോഹൻബഗാനിൽ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലെത്തിയ ഡിഫൻഡർ പ്രതീം കോട്ടാൽ, യുവതാരം അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്. ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്‌സാണ്ട്ര കോയഫും ക്ലബ് വിടാനാണ് സാധ്യത.

പുതിയ പ്രതിരോധ താരങ്ങളെ ടീമിലെത്തിക്കാനുള്ള നിക്കങ്ങളും നടക്കുന്നുണ്ട്. ചെന്നൈയിൻ എഫ്‌സിയുടെ സെൻരർ ബാക്ക് ബികാശ് യുമ്‌നമാണ് അടുത്ത സീസണിൽ ടീമിൽ എത്തുമെന്ന് ഉറപ്പിച്ചിരിക്കുന്ന ഒരുതാരം. ജനുവരി 31വരെയാണ് ട്രാൻസ്ഫർ വിൻഡോ.

English summery: Kerala Blasters undergoes a squad overhaul as the Indian Super League transfer window opens. Malayali star KP Rahul and others are likely to be transferred

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x