Kerala Government News

ജീവനക്കാരുടെ പണിമുടക്ക് 22ന്; ചീഫ് സെക്രട്ടറിക്ക് നോട്ടീസ് കൈമാറി

ഇടതുപക്ഷ സർക്കാർ പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ പങ്കാളിത്തപെൻഷൻ പിൻവലിക്കാനുളള സർക്കാർ തീരുമാനം നടപ്പിലാക്കുകയും പകരം സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെയും അധ്യാപകരുടെയും സമര സമിതി നേതാക്കള്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി.

പണിമുടക്കിന്റെ ഔദ്യോഗിക നോട്ടീസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കൈമാറി.സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ജീവനക്കാരുടെ പണിമുടക്ക്.

പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത /ശമ്പള പരിഷ്ക്കരണ കുടിശ്ശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ നേരിട്ട് ഏറ്റെടുക്കുക.. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 2025 ജനുവരി 22 ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി എല്ലാ ജില്ലകളിലും ജീവനക്കാരുടെ പ്രകടനവും, പണിമുടക്ക് പ്രഖ്യാപന കൺവെൻഷനും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിക്ക് പണിമുടക്ക് നോട്ടീസ് കൈമാറിയത്.

അധ്യാപക-സർവീസ് സംഘടനാ സമരസമിതി നടത്തുന്ന ജനുവരി 22 ലെ പണിമുടക്ക് വിജയിപ്പിക്കുവാൻ മുഴുവൻ ജീവനക്കാരും അധ്യാപകരും മുന്നോട്ടു വരണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ ആവശ്യപ്പെട്ടു. സിവിൽ സർവീസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നിലപാടുകളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുമ്പോൾ ലോകത്തിന് മാതൃകയായ കേരള മോഡൽ വികസനത്തിന് അടിസ്ഥാനമായ കേരളത്തിലെ സിവിൽ സർവീസ് തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

സിവിൽ സർവീസ് തകർന്നാൽ ഇന്നലെകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അപ്രത്യക്ഷ മാകുമെന്നതിൽ തർക്കമില്ല. അതിനാൽ കേര ളത്തിന്റെ സിവിൽ സർവീസ് നേരിടുന്ന ഗുരു തരമായ വിഷയങ്ങൾ അടിയന്തിര പ്രാധാന്യത്തോടു കൂടി പരിഹരിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും കെ പി ഗോപകുമാർ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x