
മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
വയനാട് മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സമയ ബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. 2 എസ്റ്റേറ്റുകളിലായി ടൗൺഷിപ്പുകൾ വികസിപ്പിച്ച് വീടുകൾ നിർമിക്കാനുള്ള കർമപദ്ധതിയുടെ കരടുരേഖ മാസം 22ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു.
ഓരോ വീടും ആയിരം സ്ക്വയർ ഫീറ്റ് ആയിരിക്കും.ഒറ്റ നില വീടായിരിക്കും നിർമിക്കുക. തീരുമാനങ്ങൾ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.
അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട്എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങിയിട്ടുണ്ട്. ഏൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലാണ് സർവ്വേ നടക്കുന്നത്. ഭൂമി ഏറ്റെടുക്കലിനായി സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ജെ യു അരുണിന്റെ നേതൃത്വത്തിലാണ് സംഘം സ്ഥലം പരിശോധിക്കുന്നത്. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത മഹസർ നടപടിക്കും തുടക്കമായിട്ടുട്ട്.പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ നടപടികൾ നടത്തുന്നത്.