NewsPolitics

സ്റ്റാലിന് ഭീഷണിയായി നടൻ വിജയ്: മാരുതിയിൽ യാത്ര! ലക്ഷ്യം 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ജയം

തമിഴ് വെട്രി കഴകം. 2024 ൽ നടൻ വിജയ് രൂപികരിച്ച പാർട്ടി തമിഴ് വെട്രി കഴകം ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് തലവേദന ആകുന്നു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കുക ആണ് വിജയ് യുടെ പാർട്ടിയുടെ ലക്ഷ്യം.

ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രിയ മാറ്റം കൊണ്ടു വരുന്നതിന് വേണ്ടിയാണ് പാർട്ടി രൂപികരിച്ചതെന്ന് വിജയ് വ്യക്തമാക്കിയിരുന്നു.

ജനകീയ പ്രശ്നങ്ങൾ എല്ലാം വിജയ് തൻ്റെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ അണ്ണാ സര്‍വകലാശായില്‍ നടന്ന ലൈംഗികാതിക്രമ കേസിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ‘പ്രിയ സഹോദരിമാരെ’ എന്ന് അഭിസംബോധന ചെയ്ത് വിജയ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് വലിയ വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ടിവികെ അധ്യക്ഷന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആര്‍എന്‍ രവിയെ കണ്ടിരുന്നു. തമിഴ്‌നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിജയ് രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

മാരുതി സുസുക്കിയുടെ കുറഞ്ഞ വിലയുള്ള ഹാച്ച്‌ബാക്ക് കാറിലാണ് വിജയ് രാജ്ഭവനിലെത്തിയത്.അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും വിലപിടിപ്പുളള താരങ്ങളില്‍ ഒരാള്‍ ഇത്തരത്തില്‍ ഒരു ബജറ്റ് കാറില്‍ വന്നത് കാഴ്ചക്കാരില്‍ ആശ്ചര്യം പരത്തി.

പൊതുവേ ദിവസേന ദീര്‍ഘദൂര യാത്രകള്‍ ഉള്ള രാഷ്ട്രീയക്കാര്‍ നിരവധി സുഖസൗകര്യങ്ങള്‍ ഉള്ള പ്രീമിയം കാറുകള്‍ ആണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ രാഷ്ട്രീയത്തില്‍ പുതുതായി പയറ്റാന്‍ ഇറങ്ങിയ വിജയ് സാധാരണക്കാരുടെ കാറില്‍ സഞ്ചരിച്ച്‌ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുകയാണ് എന്ന് വേണം കരുതാൻ .

ഉദ്ദേശം എന്തായാലും വിജയ് യുടെ വരവ് തലക്കെട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സാധാരണക്കാരില്‍ ഒരാളെന്ന പ്രതീതി സൃഷ്ടിച്ച രാഷ്ട്രീയക്കാര്‍ക വിജയം കൈവരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജി രാമചന്ദ്രന്‍ തന്നെ ഉദാഹരണം. അതേ പാതയിലാണ് വിജയ് യുടെ യാത്രയും.

രാഷ്ട്രീയത്തിൽ തഴക്കവും പഴക്കവും വന്ന എം.കെ. സ്റ്റാലിൻ വിജയ് യുടെ ഓരോ നീക്കവും സസൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സ്റ്റാലിന് രാഷ്ട്രിയ ഭീഷണി ആയി വിജയ് വളർന്ന് വന്നേക്കും എന്നാണ് രാഷ്ട്രിയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കാൻ വിജയ്ക്ക് സാധിക്കുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *