Cinema

മോഹൻലാലിൻ്റെ ദൃശ്യം ഉപേക്ഷിച്ചതിന് കാരണം തിര : വെളിപ്പെടുത്തി ശോഭന

മലയാളികളുടെ പ്രിയപ്പെട്ട ജോഡി മോഹൻലാൽ – ശോഭന വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “തുടരും”.

‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്.

മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം തനിക്ക് വന്നിരുന്നുവെന്ന് പറയുകയാണ് ശോഭന.

‘ലാൽ സാറിന്റെ ഫേമസ് ചിത്രമായ ദൃശ്യത്തിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് വന്നിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വരെ വായിച്ചതാണ്. പക്ഷെ എനിക്ക് ചെയ്യാൻ സാധിച്ചില്ല. കാരണം ഞാൻ വിനീത് ശ്രീനിവാസനൊപ്പമുള്ള തിര ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു,’ ശോഭന പറഞ്ഞു.

ഒരു കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നായകൻ നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളായിരുന്നു ജിത്തു ജോസഫിൻ്റെ ദൃശ്യത്തിൻ്റെ പ്രമേയം. ശോഭനക്ക് പകരം മീനയാണ് മോഹൻലാലിൻ്റെ നായികയായി അഭിനയിച്ചത്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം വൻ ഹിറ്റായി. തുടർന്ന് 2021 ൽ ദൃശ്യം 2 ഇറങ്ങി.

ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണെന്ന് മോഹൻലാൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.പറഞ്ഞതോടെയാണ് ഇ

ബറോസിൻ്റെ തമിഴ് വേർഷൻ്റെ റിലിസിൻ്റെ ഭാഗമായി ഗലാട്ടക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻ ലാൽ മനസ് തുറന്നത്.

മോഹൻലാൽ പറഞ്ഞത് ഇങ്ങനെ – ” ഒന്നാം ഭാഗത്തിനും ആറ് വർഷത്തിന് ശേഷം ഞങ്ങൾ ദൃശ്യം 2 പ്ലാൻ ചെയ്തപ്പോൾ കോവിഡ് വന്നു. എന്നാൽ ആ കോവിഡും ദൃശ്യം രണ്ടാം ഭാഗവും മലയാള സിനിമക്ക് തുറന്ന് നൽകിയത് വലിയ വാതിലുകളാണ്. കാരണം ലോകത്താകമാനമുള്ള പ്രേക്ഷകർ ദൃശ്യം കണ്ടു. ലൂസിഫറിനായി ഞാൻ ഗുജറാത്തിൽ പോയപ്പോൾ ഫ്ലൈറ്റിൽ വെച്ച് മോഹൻലാൽ അല്ലേ, ദൃശ്യം എന്നൊക്കെ ഗുജറാത്തികൾ എന്നോട് വന്നു സംസാരിച്ചു. ദൃശ്യം 2 കണ്ടതിന് ശേഷം നിരവധി പേരാണ് മലയാളം സിനിമകൾ കാണാൻ ആരംഭിച്ചത്. മലയാളത്തിനെ പാൻ ഇന്ത്യനാക്കിയ പടമാണ് ദൃശ്യം. ഇപ്പോൾ ഞങ്ങൾ ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണ് ” .

Leave a Reply

Your email address will not be published. Required fields are marked *