ട്വൻ്റി ട്വൻ്റിയിൽ പുതിയ ഓപ്പണിംഗ് ജോഡിയെ പരീക്ഷിക്കാൻ ഇന്ത്യ. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ കഴിഞ്ഞ ടി20 പരമ്പരകളിൽ സഞ്ജു സാംസൺ – അഭിഷേക് ജോഡികളാണ് ഓപ്പൺ ചെയ്തത്.
അഭിഷേക് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താത്തതാണ് ഓപ്പണിംഗ് ജോഡിയിൽ അഴിച്ച് പണിക്ക് ഒരുങ്ങാനുള്ള കാരണം. വെടിക്കെട്ട് താരവും ഇടം കൈയൻ ബാറ്ററുമായ യശസ്വി ജയ്സ്വാളിനെയാണ് അഭിഷേകിനെ പകരം പരിഗണിക്കുക എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ പരമ്പരകളിൽ 3 സെഞ്ച്വറി അടിച്ച് തകർപ്പൻ പ്രകടനം കാഴ്ച വച്ച സഞ്ജുവിനോടൊപ്പം ജയ്സ്വാ ളും കൂടി എത്തുന്നത് ടീമിന് കരുത്ത് പകരും.
അടുത്ത മാസം 22നാണ് ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ പോരാട്ടം. അതിനു ശേഷമാണ് ഫെബ്രുവരി ആറു മുതല്‍ പകലും രാത്രിയുമായുള്ള ഏകദിന പരമ്പര.
ഓസീസ് പര്യടനം സമാപിക്കാനിരിക്കെ ഇംഗ്ലണ്ടുമായുള്ള പരമ്ബരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനൊപ്പമുളള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് ട്വൻ്റി 20 പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങായിരിക്കും. മൂന്നാം നമ്പറിൽ തിലക് വർമയും നാലാമത് സൂര്യ കുമാർ യാദവും ഇറങ്ങും.
അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം.