SPARK വാർഷിക മെയിൻ്റനൻസ് ഡിസംബർ 31 ന്; ശമ്പളവും പെൻഷനും വൈകുമോ?

SPARK Annual Maintenance

സ്പാർക്കിൻ്റെ വാർഷിക മെയിൻ്റ്നൻസ് ഡിസംബർ 31 ന്. ഡിസംബർ 31 ഉച്ചക്ക് 1.30 മുതൽ ജനുവരി 1 രാവിലെ 10 മണി വരെയാണ് സ്പാർക്കിൻ്റെ വാർഷിക മെയിൻ്റനൻസ് നടക്കുക. ശമ്പള ബിൽ പ്രോസസ് ചെയ്യുന്നത് സ്പാർക്ക് മുഖേന ആയത് കൊണ്ട് വാർഷിക മെയിൻ്റൻസ് കാരണം ശമ്പളം വൈകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. ഒന്നാം തീയതിയിലെ ശമ്പള വിതരണം ഭാഗികമായി തടസപ്പെട്ടേക്കാം എന്നാണ് ലഭിക്കുന്ന സൂചനകൾ. ജനുവരി 2 മന്നം ജയന്തി ആയതിനാൽ അവധിയും ആണ്. അതുകൊണ്ട് തന്നെ ശമ്പളം ലഭിക്കാൻ മൂന്നാം തീയതി വരെ കാത്തിരിക്കേണ്ടി വന്നേക്കാം.

അറിയിപ്പ് ഇങ്ങനെ:

“SPARK Services will be interrupted for Annual Maintenance from 1:30 PM on 31-12- 2024 to 01-01-2025. 10.00 AM. Users are requested to kindly schedule your work accordingly. The inconvenience caused is regretted.”

എന്താണ് സ്പാർക്ക്:

സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഓഫ് കേരള (SPARK), ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച പരാതി പരിഹാരത്തിനുള്ള ഒരു വെബ് അധിഷ്ഠിത സംയോജിത സംവിധാനമാണ്. അഞ്ച് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്പാര്‍ക്ക് മുഖേനയാണ് നടത്തുന്നത്. ജീവനക്കാരുടെ സേവന ചരിത്രം, ട്രാക്ക് റെക്കോര്‍ഡുകള്‍/ ബില്ലുകള്‍/ റിപ്പോര്‍ട്ടുകള്‍/ഓര്‍ഡറുകള്‍ തുടങ്ങിയവ കണ്ടെത്താനുള്ള സംവിധാനം SPARK-ല്‍ ലഭ്യമാണ്. ജീവനക്കാരന്റെ സര്‍വീസ് ബുക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഈ സംവിധാനത്തിലൂടെ ഒരു പെര്‍മനന്റ് എംപ്ലോയി നമ്പര്‍ (PEN) ലഭിക്കുന്നതാണ്. SPARK ഡാറ്റാബേസില്‍ ഓരോ സര്‍ക്കാര്‍ ജീവനക്കാരനെയും തിരിച്ചറിയുന്നത് PEN-ലൂടെ ആയിരിക്കും. ലോണുകള്‍, അഡ്വാന്‍സുകള്‍ എന്നിവ കൂടാതെ എല്‍.ഐ.സി, എസ്.എല്‍.ഐ, ജി.ഐ.എസ്, എഫ്.ബി.എസ് തുടങ്ങിവയുടെ വിശദാംശങ്ങളും ഇതിൽ രേഖപ്പെടുത്തും.

ശമ്പളം പ്രോസസ്സ് ചെയ്യുന്നത് പൂർണ്ണമായും സ്പാർക്ക് വഴി ആയതിനാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന “സാങ്കേതിക പ്രയാസങ്ങൾ” ജീവനക്കാർക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments