
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത് ആകർഷകമായ പെൻഷൻ.
ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം നേടി കൊടുത്ത കപിൽ ദേവിന് പെൻഷനായി ലഭിക്കുന്നത് 7oooo രൂപയാണ്. 131 ടെസ്റ്റുകളാണ് കപിൽ ദേവ് രാജ്യത്തിനായി കളിച്ചത്.
സൗരവ് ഗാംഗുലിക്കും പെൻഷനായി 70,000 രൂപ ലഭിക്കുന്നുണ്ട്.
പതിനേഴ് ടെസ്റ്റ് മാത്രം കളിച്ച വിനോദ് ക്ലാംബിക്ക് 30000 രൂപയാണ് പ്രതിമാസ പെൻഷൻ.25 ടെസ്റ്റുകളിൽ താഴെ മാത്രം കളിച്ചതു കൊണ്ടാണ് കാംബ്ലിയുടെ പെൻഷനിൽ കുറവുണ്ടായത്.
40 ടെസ്റ്റുകൾ കളിച്ച യുവരാജ് സിംഗിൻ്റെ പെൻഷൻ 60000 രൂപയാണ്. അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയ ആർ. അശ്വിനും ഇനി മുതൽ 70000 രൂപ പെൻഷനായി ലഭിക്കും.
2022 ൽ ആണ് ബി.സി. സി.സി ഐ പെൻഷൻ പരിഷ്കരിച്ചത്. ഐ പി എല്ലിൻ്റെ വരവോടെ ബിസിസിഐ ക്ക് ലഭിച്ചത് കോടികളാണ്. അതോടെയാണ് ആകർഷകമായ പെൻഷൻ നൽകാൻ തുടങ്ങിയതും.
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പവര്‍ഹൗസുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ബിസിസിഐ. സാമ്പത്തികമായി ഐസിസിയെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിലേക്കു ബിസിസിഐ വളര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഐസിസിയെ വരച്ച വരയില്‍ നിര്‍ത്താനും ബിസിസിഐ യ്ക്ക് കഴിയുന്നുണ്ട്.