KAS പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; ആദ്യ ബാച്ചിനെ വിമർശിച്ചും പ്രതീക്ഷ പങ്കുവെച്ചും മുഖ്യമന്ത്രി പിണറായി വിജയൻ

CM Pinarayi Vijayan about Kerala Administrative Service

തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എ.എസ് ആദ്യബാച്ചിന്റെ മൂന്നാം വാർഷികത്തിലായിരുന്നു മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ.

അപ്രധാനവകുപ്പുകളിൽ നിയമിക്കുന്നത് ഒഴിവാക്കണം എന്ന കെ.എ.എസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തെ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളിൽ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുത്. ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നേട്ടത്തിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്നുപറഞ്ഞ മുഖ്യമന്ത്രി അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്നും അറിയിച്ചു. കെഎഎസ് പോസിറ്റീവായ റിസൾട്ട് കിട്ടിയിട്ടുണ്ടെന്നും ഇനിയും ഏറെ മുന്നേറാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെഎഎസുകാർ അതേപടി പിന്തുടരരുത്. ചുവപ്പുനാട പഴയതു പോലെ ഇല്ല പക്ഷെ ചില വകുപ്പുകളിൽ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നോട്ടത്തിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വരുന്ന ബാച്ചുകൾക്ക് മാതൃകയാവേണ്ട ആളുകളാണ് നിങ്ങൾ എന്ന് ആദ്യ ബാച്ചിനെ മുൻനിർത്തയാണ് അദ്ദേഹം സംസാരിച്ചത്. പ്രാധാന്യമില്ലാത്ത വകുപ്പുകൾ ഇല്ല എന്നും അപ്രധാന വകുപ്പുകളെ സുപ്രധാനമാക്കുവാൻ നിങ്ങളുടെ മിടുക്കുകൊണ്ട് കഴിയണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎഎസ് രൂപീകരിക്കുന്നതിനായി നേതൃത്വം നൽകിയ ഒരാളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments