ധനവകുപ്പിനെ അപ്രസക്തമാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് സംസ്ഥാനത്തിന്റെ ഉത്തമ സാമ്പത്തിക താല്പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും, കേവലം ധനവകുപ്പിന്റെ മാത്രം പ്രശ്നമായി കാണേതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ധനകാര്യ വകുപ്പിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതിയില്‍ Kerala Service Rules (കെ.എസ്.ആര്‍.) വകുപ്പില്‍ നിന്നും മാറ്റുന്നതിനെടുത്ത കാബിനറ്റ് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടന്ന ധര്‍ണ വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് അശാസ്ത്രീയമായി തയ്യാറാക്കിയ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും, സര്‍ക്കാര്‍ ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ.
സംസ്ഥാനത്ത് ഇന്ന് ഒരു ഭരണം തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മാത്രമല്ല സാധാരണ ജനങ്ങളും ദുരിതക്കയത്തിലാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ വൈസ്പ്രസിഡന്റ് നൗഷാദ്.ബി യുടെ അധ്യക്ഷതയില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ എസ് സ്വാഗതം ആശംസിച്ചു.
സെറ്റോ സംസ്ഥാന ചെയര്‍മാന്‍ ചവറ ജയകുമാര്‍, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യന്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.എസ്.ഇര്‍ഷാദ്, LAW സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്.മോഹനചന്ദ്രന്‍, ലെജിസ്ളേച്ചര്‍ സെക്രട്ടറിയേറ്റ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി വി.എ.ബിനു എന്നിവര്‍ പ്രസംഗിച്ചു.