കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാംക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും. അപേക്ഷാ ഫോം അതാതു ജില്ലാ ഓഫീസിലും www.kmtwwfb.org യിലും ലഭിക്കും.
സൗജന്യ ലാപ്ടോപ് : അപേക്ഷ ക്ഷണിച്ചു
2024-25 അധ്യയന വർഷത്തിൽ ദേശീയ സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ നിന്നും സൗജന്യ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
2024 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: kmtwwfb.org.