പൊലീസ് സേനയിൽ വീണ്ടും ആത്മഹത്യ; എണ്ണം 140

പിണറായി സർക്കാരിന്റെ കാലത്ത് ജീവനൊടുക്കിയ പോലീസുകാരുടെ എണ്ണം 140 കവിഞ്ഞു

Suicide Among Kerala Police
ആത്മഹത്യ ചെയ്തത് 137 പോലിസുകാർ; കണക്ക് വെളിപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ സംസ്ഥാന പോലീസിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മലപ്പുറം അരീക്കോട് പോലീസ് ക്യാമ്പിലെ കമാന്റോ വിനീത് സ്വയം വെടിയുതിർത്ത് മരിച്ചതിന് പിന്നാലെയാണ് പിറവം പോലീസ് സ്‌റ്റേഷനിലെ ബിജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബിജു വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയിലേക്ക് എത്തിയതെന്നാണ് സൂചന.

പിണറായി കാലം പോലീസുകാരുടെ ആത്മഹത്യ 137

അതേസമയം, പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണം 137 ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 2016 മുതൽ 2024 ഒക്ടോബർ വരെയുള്ള കണക്കാണ് 137 ആത്മഹത്യകൾ. സേനയിലെ മരണപ്പെട്ട കുടുംബങ്ങളുടെ സ്വകാര്യത കൂടി ഉൾപ്പെടുന്നതിനാൽ മറ്റ് വിവരങ്ങൾ നിയമസഭയിൽ കൈമാറുന്നത് ഉചിതമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ പറയുന്നു.

ബിജുവിന്റെ മരണകാരണം വ്യക്തിപരം

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് പിറവം പോലീസ് സ്റ്റേഷനിലെ ബിജുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതകളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സൂചന.

വിനീതിന്റെ മരണകാരണം മാനസിക സമ്മർദ്ദം

കഴിഞ്ഞ ദിവസമാണ് അരീക്കോട്ടെ സ്പെഷ്യൽ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ നിറയൊഴിച്ച് ജീവനൊടുക്കിയത്. പിന്നാലെയാണ് പൊലീസിൽ വീണ്ടും ആത്മഹത്യ. കടുത്ത മാനസിക സമ്മർദ്ദം കാരണം പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുകയാണ്. ഗർഭിണിയായ ഭാര്യയെ പരിചരിക്കാനും മരണക്കിടക്കയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനും വിവാഹ വാർഷികത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടാനുമൊന്നും കഴിയാത്ത സ്ഥിതിയാണ്. കുട്ടികളുടെ പിറന്നാളിനും മറ്റത്യാവശ്യങ്ങളിലുമെല്ലാം പൊലീസുകാർക്ക് അവധി നൽകണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. ഇത് പാലിക്കാറില്ലെന്നു മാത്രം.

2016 മേയ് മുതൽ 2024 ഒക്ടോബർ വരെ സംസ്ഥാനത്ത് 137 പൊലീസുദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. മുന്നൂറോളം ആത്മഹത്യാശ്രമങ്ങളുണ്ടായി. 900ലേറെ പൊലീസുകാർ സ്വയംവിരമിക്കാൻ അപേക്ഷിച്ചു.. ഇരുനൂറോളം പേർ സ്വയം വിരമിച്ചു. ജോലിഭാരവും മാനസികസമ്മർദ്ദവും താങ്ങാനാവാതെയാണ് ആത്മഹത്യകളിലേറെയും.

പക്ഷേ സർക്കാർ പറയുന്നത് കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങളാണ് മുഖ്യകാരണമെന്നാണ്. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും 12-18 മണിക്കൂർ ജോലിയുള്ള സ്റ്റേഷനുകളുണ്ട്. ഇതിനൊപ്പം മേലുദ്യോഗസ്ഥരുടെ വേട്ടയാടലും അധിക്ഷേപവും നിസാര കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments