പൊതു അവധികൾ കുറയും: 2025 ൽ തിരുവോണവും നബിദിനവും സെപ്റ്റംബർ അഞ്ചിന്

Government of Kerala - 2025 public holidays

തിരുവനന്തപുരം: 2025ലും പൊതു അവധികളുടെ എണ്ണം കുറയും. ഒന്നിലേറെ വിശേഷദിവസങ്ങളാണ് ഒരേ ദിവസം വരുന്നത്. അത് തന്നെയല്ല, 5 വിശേഷദിവസങ്ങൾ വരുന്നത് ഞായറാഴ്ചയാണ്.അതുകൊണ്ട് തന്നെ 2025ൽ ഒട്ടേറെ പൊതു അവധികൾ നഷ്ടമാവും.

തിരുവോണവും നബിദിനവും സെപ്റ്റംബർ 5നാണ്. ഒക്ടോബർ 2നാണ് ഗാന്ധിജയന്തിയും വിജയദശമിയും. ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്കർ ജയന്തി. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ വരുന്നത് ഞായറാഴ്ചയും. അതുകൊണ്ട് 6 അവധികളാണു 2025ൽ നഷ്ടപ്പെടുന്നത്. പൊതു അവധികളുടെ എണ്ണം കുറയുന്നതിന് കാരണം ഒന്നിലധികം ആഘോഷങ്ങൾ ഒരേ ദിവസമായി വരുന്നതാണ്. പ്രത്യേകിച്ച് ഞായറാഴ്ചകളിൽ 5 പ്രധാന ആഘോഷങ്ങൾ വരുന്നതുകൊണ്ട് പല അവധികളും നഷ്ടമാകുന്നു.

സെപ്റ്റംബർ 5: തിരുവോണം, നബിദിനം

ഒക്ടോബർ 2: ഗാന്ധി ജയന്തി, വിജയദശമി

ഏപ്രിൽ 14: വിഷു, അംബേദ്കർ ജയന്തി

ഇതുപോലെ, ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, മുഹറം തുടങ്ങിയ പ്രധാന ദിവസങ്ങളും ഞായറാഴ്ചകളിൽ വരുന്നതുകൊണ്ട് ആകെ 6 അവധികളാണ് നഷ്ടമാകുന്നത്. 2025-ൽ ആകെ 24 പൊതു അവധികളാണുള്ളത്. ഇതിൽ 18 എണ്ണം പ്രവൃത്തി ദിവസങ്ങളിലാണ് വരുന്നത്. ഈ ദിവസങ്ങളിൽ സർക്കാർ, സ്‌കൂൾ, കോളേജുകൾ എല്ലാം അടച്ചിരിക്കും.

പ്രധാന അവധി ദിനങ്ങൾ ഇവ :

ജനുവരി 2: മന്നം ജയന്തി

ഫെബ്രുവരി 26: മഹാശിവരാത്രി

മാർച്ച് 31: റംസാൻ

ഏപ്രിൽ 14: വിഷു

മെയ് 1: മെയ് ദിനം

ജൂൺ 6: ബക്രിദ്

ജൂലൈ 24: കർക്കിടക വാവ്

ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 25: അയ്യങ്കാളി ജയന്തി

സെപ്റ്റംബർ 4: ഒന്നാം ഓണം

സെപ്റ്റംബർ 5: തിരുവോണം, നബിദിനം

സെപ്റ്റംബർ 6: മൂന്നാം ഓണം

ഒക്ടോബർ 1: മഹാനവമി

ഒക്ടോബർ 2: ഗാന്ധി ജയന്തി, വിജയദശമി

ഒക്ടോബർ 20: ദീപാവലി

ഡിസംബർ 25: ക്രിസ്മസ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments