സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെൻറിൽ കണ്ടതെന്ന് കെ.എൻ. ബാലഗോപാല്‍

KN Balagopal and Suresh Gopi

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെൻറിൽ കണ്ടതെന്നും കനിമൊഴിക്കെതിരായ ആംഗ്യം മോശമായ നടപടിയാണെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിൻറേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരുധിവാസത്തെ ബാധിക്കില്ല.കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി.

പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. തമിഴ്നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന് കനിമൊഴി പറഞ്ഞപ്പോഴാണ് തൃശൂർ എംപികൂടിയായ സുരേഷ് ഗോപി ചിരിച്ചുകൊണ്ട് കൈമലർത്തിക്കാട്ടിയത്.

തമിഴ്‌നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന്‌ കനിമൊഴി പറഞ്ഞപ്പോഴാണ്‌ തൃശൂർ എംപികൂടിയായ സുരേഷ്‌ ഗോപി അവജ്‌ഞയോടെ ചിരിച്ച്‌ കൈമലർത്തിക്കാട്ടി വിചിത്ര ആംഗ്യം കാണിച്ചത്‌. കേരളത്തോടും തമിഴ്‌നാടിനോടും കേന്ദ്രം ഇങ്ങനെ കൈമലർത്തി കാണിക്കുകയാണെന്ന് കനിമൊഴി തിരിച്ചടിച്ചു.

പരിഹാസത്തോടെയുള്ള ചേഷ്‌ടകളോടെ സുരേഷ്‌ ഗോപി പ്രതികരിക്കുന്നതും കനിമൊഴിയുടെ ചുട്ടമറുപടിയും അടങ്ങുന്ന വീഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സുരേഷ്‌ഗോപി ശ്രമിക്കാത്തതിലും പ്രതിഷേധമുയർന്നു. ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ സഹായം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളത്തിൽനിന്നുള്ള എംപിമാർ ആഭ്യന്തരമന്ത്രി അമിത്‌ഷായെ കണ്ടപ്പോഴും സുരേഷ്‌ ഗോപിയുടെ സാന്നിധ്യം ഉണ്ടായില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments