Kerala Government News

ഗവർണർക്ക് ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ച് കെ.എൻ. ബാലഗോപാൽ

പൗരപ്രമുഖർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്ന്. ഡിസംബർ 17 നാണ് ഗവർണറുടെ വിരുന്ന്. വിരുന്നിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പണം അനുവദിച്ചു. 5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്. നവംബർ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അനുമതി നൽകിയതോടെ ബാലഗോപാൽ പണം അനുവദിക്കുക ആയിരുന്നു.

2019 സെപ്റ്റംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ ആറിന് അവസാനിച്ചിരുന്നു. എന്നാല്‍, പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

Kerala Governor Entertainment expenses Christmas celebrations

കേരളത്തില്‍ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട സർക്കാരും ഗവർണറും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ഈ അവസാന ഘട്ടത്തിലും തുടരുകയാണ്. വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വർഷത്തിനിടെ ആദ്യമായി കേരള സർവകലാശാലയിൽ അടുത്തയാഴ്ച്ച എത്തുകയാണ്. ഇടത് സംഘടനകളുടെ പ്രതിഷേധങ്ങള്‍ ഉയരുമെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഗവർണറോടുള്ള എതിർപ്പിനെ തുടർന്ന് പരിപാടിയുടെ കൂടിയാലോചനായോഗം ഇടതുസംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. വി.സി. നിയമനങ്ങളിൽ ഗവർണർ സ്വന്തം നിലയിൽ മുന്നോട്ടു പോവുന്നതിൽ സി.പി.എം. ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ശക്തമായ പ്രതിഷേധത്തിലാണ്. രണ്ടു വർഷം മുൻപ്‌ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ചാൻസലർ പങ്കെടുക്കുന്ന പരിപാടി സർവകലാശാല ആലോചിച്ചെങ്കിലും ഇടതു സിൻഡിക്കേറ്റംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *