Kerala Government News

തോമസ് ഐസക്കിന്റെ അഡ്വൈസർ പണി പ്രതിഫലമില്ലാതെ; ഡ്രൈവറും ഇന്ധനചെലവും സർക്കാർ വക

കേരള നോളെജ് ഇക്കോണമി മിഷന്റെ ഉപദേശകനായി മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ചുമതലയേറ്റെടുത്തു. ഈ സർക്കാരിന്റെ കാലാവധി തീരുംവരെയാണ് നിയമനം.

2021 മുതൽ കേരള ഡെവലപ്‌മെൻറ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) മുഖാന്തിരം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കേരള നോളെജ് ഇക്കോണമി മിഷൻ. അഥവാ കെ.കെ.ഇ.എം. ഇതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി വിജ്ഞാന കേരളം എന്ന പേരിൽ വിപുലീകരിക്കുന്നതിനാണ് തോമസ് ഐസക്കിനെ നിയോഗിച്ചിരിക്കുന്നത്.

തോമസ് ഐസക്ക് അഡ്വൈസർ എന്ന നിലയിലുള്ള തൻ്റെ സേവനം പ്രതിഫലം വാങ്ങാതെയാണ് ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ യാത്രകൾക്കും മറ്റുമുള്ള ചെലവ് സർക്കാർ വഹിക്കും. ഇതിനായി സ്വന്തം വാഹനം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇന്ധന ചെലവായി 70,000 രൂപയും, വാഹന ഡ്രൈവർക്കു സംസ്ഥാന സർക്കാർ കരാർ വ്യവസ്ഥയിൽ നിയമിതനാകുന്ന ഡ്രൈവർക്ക് നിശ്ചയിച്ചിട്ടുള്ള നിരക്കിലെ വേതനവും ദിനബത്തയും അനുവദിക്കുന്നതിനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Dr TM Thomas Isaac as vijnjaana keralam advisor

ഔദ്യോഗിക ആവശ്യത്തിന് മറ്റ് യാത്രാമാർഗങ്ങൾ അവലംബിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സർവീസിലെ ക്ലാസ് I വിഭാഗം ഓഫീസർമാരുടെ നിരക്കിലുള്ള യാത്രാസൗകര്യവും താമസസൗകര്യവും അനുവദിക്കുന്നതിനും തിരുമാനിച്ചിട്ടുണ്ട്. കേരള നോളെജ് ഇക്കോണമി മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ഫലപ്രദവുമാക്കുക എന്നതാണ് തോമസ് ഐസക്കിന്റെ ലക്ഷ്യം.

One Comment

  1. Poor man, Munnar will never be as exciting as it was, as Karanabhoothan did not let him continue during his consecutive tenure.

Leave a Reply

Your email address will not be published. Required fields are marked *