ആലപ്പുഴ: രണ്ട് വർഷത്തിലധികമായി സർവീസ് പെൻഷൻകാർക്ക് ലഭിക്കാനുള്ള 19 % ഡി.ആർ. കുടിശിക ലഭിക്കാത്ത സാഹചര്യത്തിലും 1.7.2019 ലെ ശമ്പള / പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള നാലാം ഗഡു ആനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആലപ്പുഴയിൽ വെച്ച് നടത്തുന്ന 40-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേർത്ത ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും, ജില്ലാ ഭാരവാഹികളുടെയും, നിയോജക മണ്ഡലം / ബ്ലോക്ക് പ്രസിഡന്റുമാരുടെയും, സെക്രട്ടറിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി.
1.7.2019 നും 31.3.2020 നും ഇടയിൽ സർവീസിൽ നിന്നും വിരമിച്ചവർക്ക് പെൻഷനിൽ ഭീമമായ തുക കുറവ് വന്നിട്ടുള്ളതിന്റെ അടിസ്ഥാനത്തിലുള്ള കേസ് കോടതിയിൽ നിലവിലുണ്ടെന്നും, സമാനമായ കേസിൽ വിധി വന്നിട്ടുള്ള വിവരവും ജനറൽ സെക്രട്ടറി പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായരുടെ അധ്യക്ഷതയിൽ ഡി.സി.സി. ഓഫീസിൽ കൂടിയ യോഗത്തിൽ സംസ്ഥാനവൈസ് പ്രസിഡന്റ് കെ.വി. മുരളി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി. ഗോപി. ജില്ലാ സെക്രട്ടറി എ.സലിം, ജില്ലാ ട്രഷറർ ജി. പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. സാനന്ദൻ, പ്രഫ: എ. മുഹമ്മദ് ഷെരിഫ്, സി. വിജയൻ, ബി. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
P. F pension കാർ ആത്മഹത്യയുടെ വാക്കിലാണ്. അവരുടെ ഡെപ്പോസിറ്റ് തുക 20ലക്ഷവും അതിനുമുകളിലും വാങ്ങി വെച്ച് അവർക്കു പെൻഷനും ഇല്ല ദിപ്പോസിറ്റും ഇല്ല എന്ന അവസ്ഥ. ഉണ്ടവർക്കു പാ കിട്ടാഞ്ഞിട്ട് ഉണ്ണാ ത്ത വർക്ക് ഇല കിട്ടാഞ്ഞിട്ട്. കേന്ദ്രവും കേരളവും ഒരു പോലെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നു. എന്നാൽ മറ്റു സംസ്ഥാങ്ങളിൽ ഒന്നിനും ഒരു കുറവും ഇല്ല. ജീവിത ചിലവും കറന്റ് ചാർജും ഹോസ്പിറ്റൽ ചെലവുകളും മലയാളികളെ വീർപ്പു മുട്ടിക്കുന്നു. എന്നാലും ബംഗാളികളെ കൊണ്ട് പണിയെടുപ്പിക്കാൻ മിടുക്കരും.. ഒരു കല്ലെടത്തു പുറത്തിടാൻ മലയാളിക്ക് പറ്റൂല.. എല്ലാം അനുഭവിച്ചു തീർക്കാം