സർക്കാർ ജീവനക്കാർക്ക് കുടിശികയായിരിക്കുന്ന ക്ഷാമബത്ത എപ്പോള്‍ നൽകാൻ കഴിയുമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഡിവിഷൻ ബെഞ്ച്. ഏഴ് ഗഡു ക്ഷാമബത്ത കുടിശിക ഉണ്ടെന്ന എൻ.ഡി.ഒ അസോസിയേഷൻ വാദം സർക്കാർ ട്രൈബ്യൂണലിൽ അംഗീകരിച്ചു. ഇത് നൽകാൻ കഴിയുന്ന തീയതി പ്രഖ്യാപിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനുവരി മൂന്നാം വാരത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരള എൻജിഒ അസോസിയേഷനു വേണ്ടി അഡ്വക്കേറ്റ് അനൂപ് വി നായർ ഹാജരായി.
2025 ജനുവരിയിൽ കേന്ദ്രം പുതിയ ഡി.എ പ്രഖ്യാപിക്കും. അതോടെ കുടിശിക 7 ഗഡുക്കൾ ആയി ഉയരും. നിലവിൽ 6 ഗഡു ക്ഷാമബത്ത കുടിശിക ആണ്. 19 ശതമാനമാണ് കുടിശിക . ജീവനക്കാർക്ക് തസ്തികയുടെ സ്വഭാവം അനുസരിച്ച് പ്രതിമാസം 4370 രൂപ മുതൽ 26695 രൂപ വരെ 19 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ശമ്പളത്തിൽ നഷ്ടപ്പെടുകയാണ്.
ക്ഷാമബത്ത പ്രഖ്യാപനം വൈകുന്തോറും നഷ്ടത്തിൻ്റെ തോത് വർദ്ധിക്കും. 19 ശതമാനം ക്ഷാമബത്ത കുടിശിക മൂലം ഓരോ ജീവനക്കാരനും ഉള്ള പ്രതിമാസ നഷ്ടം ഇങ്ങനെ: തസ്തിക, അടിസ്ഥാന ശമ്പളം, പ്രതിമാസ ക്ഷാമബത്ത നഷ്ടം എന്നീ ക്രമത്തിൽ
തസ്തിക | അടിസ്ഥാന ശമ്പളം | പ്രതിമാസ ക്ഷാമബത്ത നഷ്ടം |
ഓഫിസ് അറ്റൻഡൻ്റ് | 23000 | 4370 |
ക്ലർക്ക് | 26500 | 5035 |
സിവിൽ പോലിസ് ഓഫിസർ | 31100 | 5905 |
സ്റ്റാഫ് നേഴ്സ് | 39300 | 7467 |
ഹൈസ്ക്കൂൾ ടീച്ചർ | 45600 | 8664 |
സബ് ഇൻസ്പെക്ടർ | 55200 | 10488 |
സെക്ഷൻ ഓഫിസർ | 56500 | 10735 |
ഹയർ സെക്കണ്ടറി ടീച്ചർ | 59300 | 11267 |
അണ്ടർ സെക്രട്ടറി | 63700 | 12103 |
എക്സിക്യൂട്ടിവ് എഞ്ചിനിയർ | 85000 | 16150 |
സിവിൽ സർജൻ | 95600 | 18164 |
ഡപ്യൂട്ടി സെക്രട്ടറി | 107800 | 20482 |
ജോയിൻ്റ് സെക്രട്ടറി | 123700 | 23503 |
അഡീഷണൽ സെക്രട്ടറി | 140500 | 26695 |
Hi…