വാട്സ് ആപ്പും ഫേസ്ബുക്കും ഉള്‍പ്പെടെ നിലച്ചു; മെറ്റയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ തകരാർ

Facebook Instagram WhatsApp Down

മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഫേസ്ബുക്ക് എന്നിവയും മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പും ബുധനാഴ്ച ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമായി.

വാട്സ് ആപ്പില്‍ മെസ്സേജ് അയക്കുന്നതിനോ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും, പോസ്റ്റ്, അപ്‌ഡേറ്റ്സ് എന്നിവ അപ്ലോഡ് ചെയ്യുന്നതിനോ സാധിക്കാത്തതോ സ്ലോ ആയതോ ആയുള്ള അവസ്ഥയിലാണ് പല ഉപയോക്താക്കളും. ഒന്നുകിൽ മന്ദഗതിയിലോ അല്ലെങ്കിൽ പൂർണ്ണമായും ലഭ്യമല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. പ്ലാറ്റ്‌ഫോമുകളുടെ ഡെസ്‌ക്‌ടോപ്പ്, മൊബൈൽ പതിപ്പുകളിലും തകരാറുകൾ ബാധിച്ചതായി കാണപ്പെട്ടു.

ആപ്ലിക്കേഷനുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഗ്ലോബൽ ഉപയോക്താക്കൾക്ക് ഒരു Error Message ലഭിക്കുന്നു, ഫേസ്ബുക്കിൽ നിന്നുള്ള ഒരു സന്ദേശം പറയുന്നത്, ‘ഞങ്ങൾ ഇത് എത്രയും വേഗം പരിഹരിക്കാൻ പ്രവർത്തിക്കുന്നു’ എന്നാണ്.

11ാം തീയതി രാത്രിയോടെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ തകരാർ കാണപ്പെട്ടുതുടങ്ങിയത്. 2024 മാർച്ചിലും 2022 ഒക്ടോബറിലും മെറ്റയ്ക്ക് ഇതുപോലെ സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. ഇതോടെ കോടികളുടെ നഷ്ടമായിരുന്നു അന്ന് മാർക്ക് സുക്കർബർഗ് നയിക്കുന്ന മെറ്റ കമ്പനിക്ക് നേരിടേണ്ടി വന്നത്.

ഇത്തരം വലിയ തടസ്സങ്ങൾ നേരിടുന്നിട്ടും, എന്താണ് സാങ്കേതിക തകരാർ എന്നോ ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. അതേസമയം, ഉപയോക്താക്കൾ ഇതിനകം തന്നെ എക്സ് (മുമ്പ് ട്വിറ്റർ) ​​​​ഉം Reddit ഉം പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് പോയി തങ്ങളുടെ പരാതികളും ക്ഷോഭവും പങ്കിടാൻ തുടങ്ങിയിട്ടുണ്ട്.

സാങ്കേതിക തകരാർ കാരണമാണ് ഉപയോക്താക്കള്‍ മെറ്റയുടെ ആപ്പുകള്‍ ലഭ്യമാകാത്തത് എന്നും ഉടനെ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്നുമാണ് മെറ്റയുടെ പേരില്‍ എക്സ് പ്ലാറ്റ് ഫോമില്‍ വിശദീകരണം കാണുന്നത്.

Meta Technical issue

Downdetector.com റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫേസ്ബുക്ക് 50,000 ത്തിലധികം ഉപയോക്താക്കൾക്കും ഇൻസ്റ്റാഗ്രാം 23,000 ത്തിലധികം ഉപയോക്താക്കൾക്കും പ്രവർത്തനരഹിതമായെന്നാണ് അറിയുന്നത്. Downdetector ഉപയോക്താക്കൾ സമർപ്പിക്കുന്ന പരാജയങ്ങളും മറ്റ് നിരവധി ഉറവിടങ്ങളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകളും ശേഖരിച്ച് പ്രവർത്തന തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്നുവെന്നാണ് അറിയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments