വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ കൂടും!

KSEB Kerala - Electricity Bill hiked

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവിറങ്ങി. പ്രതിമാസം 40 യൂണിറ്റ് വരെ നിരക്ക് വർധനവില്ല. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ഈവർഷം യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. ബിപിഎലുകാര്‍ക്കും നിരക്കു വര്‍ധന ബാധകമാണ്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത സാമ്പത്തിക വർഷം മുതല്‍ 28 പൈസയാണ് സാധാരണക്കാരൻ ഒരോ യൂണിറ്റിനും അധികമായി നല്‍കേണ്ടത്.

ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്കും നിരക്ക് വർദ്ധന ബാധകമാണ്. കഴിഞ്ഞ ദിവസങ്ങളെ റെഗുലേറ്ററി കമ്മീഷന്റെ ചർച്ചകൾ അടക്കമുള്ള കാര്യങ്ങൾ വരികയായിരുന്നു. കെഎസ് സിബി ആവശ്യപ്പെട്ടത് യൂണിറ്റിന് 34 പൈസ വർദ്ധിപ്പിക്കണം എന്നുള്ളതാണ് എന്നാൽ അങ്ങനെയുള്ള ഒരു വർദ്ധനവില്ല 10 മുതൽ 20 വരെ വർധിപ്പിച്ചാൽ മതി എന്നുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം നിലപാട്. ഇതിന്റെ
അടിസ്ഥാനത്തിലാണ് ഈ വർഷം യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ചത് അടുത്ത വർഷം യൂണിറ്റിന് 12 പൈസ വർദ്ധിപ്പിക്കും.

2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു. ആദ്യ നാല് തവണത്തെ വൈദ്യുത ചാർജ് വർധനയിലൂടെ 2434 കോടിയുടെ അധിക വരുമാനം ലഭിച്ചിരുന്നു. . സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുത കുടിശികയായി 2310.70 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നും അന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകൾ നടന്നപ്പോഴൊക്കെ കെഎസ്ഇബിയുടെ നിലപാട് കെഎസ്ഇബി പ്രതിമാസം വലിയ തരത്തിലുള്ള സാമ്പത്തിക നഷ്ടം അത് നേരിടുന്നുണ്ട് ആ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിൽ ഇനി അത് സഹിച്ചു മുന്നോട്ടു പോകാൻ കഴിയില്ല അതായിരുന്നു പ്രധാനമായും പറഞ്ഞത്.

സമ്മർ താരിഫ് എന്നുള്ള ഒരു പ്രത്യേക താരിഫ് സംവിധാനം തല്‍ക്കാലത്തേക്ക് ഉണ്ടാകില്ല. വേനല്‍കാലത്ത് 10 പൈസ അധികമായി വർദ്ധിപ്പിക്കണമെന്നതായിരുന്നു സമ്മർ താരിഫ് നിർദേശം.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായും ഇതിൽ അധിക ബാധ്യത തന്നെയാണ് കാരണം കഴിഞ്ഞ ഇത് ഈ അടിക്കടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments