
ദിലീപിന് ശബരിമലയിൽ VIP പരിഗണന എന്തിന്? ഹൈക്കോടതിയുടെ ചോദ്യം!
ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇടപെട്ടു. നടന് ഇത്തരം പ്രത്യേക പരിഗണന ലഭിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു.
ദിലീപ് ദർശനം നടത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. “വിഷയം ചെറുതായി കാണാൻ കഴിയില്ല,” എന്നാണ് കോടതി പറഞ്ഞത്. പൊലീസ് അകമ്പടിയോടെ ദിലീപ് എങ്ങനെയാണ് ദർശനത്തിനെത്തിയത്, ക്യൂവിൽ നിന്ന എത്ര പേരെയാണ് തടഞ്ഞത് എന്നീ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങിയ ക്യൂവിനെ തടസ്സപ്പെടുത്തിയത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിൽ എല്ലാ ഭക്തരും തുല്യരാണെന്നും ആർക്കും പ്രത്യേക പരിഗണന അനുവദിക്കരുതെന്നും കോടതി നേരത്തെ വ്യക്തമാക്കിയ തീരുമാനം, ദിലീപിന്റെ വിഐപി ദർശനം എന്ന സംഭവത്തിൽ വീണ്ടും ചർച്ചയായിരിക്കുന്നു. സുനിൽ സ്വാമിയുടെ കേസിലെ വിധിയിലും കോടതി ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ശബരിമലയിൽ വിർച്വൽ ക്യൂ വ്യവസ്ഥ നടപ്പിലാക്കിയത് എല്ലാ ഭക്തർക്കും തുല്യ അവസരം ഉറപ്പാക്കാനാണ്. എന്നാൽ, ദിലീപിന് ലഭിച്ച പ്രത്യേക പരിഗണന ഈ വ്യവസ്ഥയെ ലംഘിക്കുന്നതാണ്.
ദേവസ്വം ബോർഡ് മുൻപ് നൽകിയ വിശദീകരണം, ദിലീപ് ഒരു സംഘത്തിന്റെ ഭാഗമായി എത്തിയെന്നുള്ളതാണ്. എന്നാൽ, ഈ വിശദീകരണത്തെ കോടതി തൃപ്തികരമായി കണ്ടില്ല. വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്.
ദിലീപ് പഠിച്ച കള്ളൻ ആണ് കൊള്ളാത്തവൻ പെൺ വേട്ടക്കാരൻ ആണ്. നാറിയവൻ