കെ.എസ്.ഇ.ബി നൽകിയ താരിഫ് പെറ്റീഷൻ പ്രകാരം വർദ്ധിപ്പിച്ച താരിഫ് ഉത്തരവ് ഡിസംബർ ആറിന് പുറത്തിറങ്ങും. നിരക്ക് വർദ്ധവിനെക്കുറിച്ച് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഡിസംബർ അഞ്ചിന് ഉച്ചക്കായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 30 പൈസയെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എങ്കിലും യൂണിറ്റിന് 20 പൈസ വർദ്ധിപ്പിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ നിർദേശം. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നിരക്ക് വർദ്ധിപ്പിക്കുമെന്നായിരുന്നു സർക്കാർ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം.