മഹാരാഷ്ട്രയില്‍ ഫഡ്നവിസിൻ്റെ തിരിച്ചുവരവ്; മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ

Devendra Fadnavis set to become Maharashtra chief minister

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പത്ത് ദിവസത്തെ തുടർ ചർച്ചകൾക്കും അനിശ്ചിതത്വത്തിനും വിരാമം. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദെയും എൻ.സി.പി. നേതാവ് അജിത് പവാറും സത്യ പ്രതിജ്ഞ ചെയ്യും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചിരുന്ന ഷിന്ദെയുമായുള്ള ഡീൽ എന്താണെന്ന് വരും ദിവസങ്ങളിലേ അറിയുകയുള്ളൂ.. മഹാരാഷ്ട്രയുടെ 21ാമത് മുഖ്യമന്ത്രിയാണ് ഫഡ്‌നവിസ്.

മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് എത്തുന്നത്. മുംബൈയിലെ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

നവംബർ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ബിജെപി, ശിവസേന (ഷിന്ദെ പക്ഷം), എൻസിപി (അജിത് പവാർ പക്ഷം) എന്നീ പാർട്ടികളുടെ സഖ്യമാണ് മഹായുതി. ഈ സഖ്യത്തിന് സംസ്ഥാന നിയമസഭയിൽ 230 സീറ്റുകൾ ഉണ്ട്.എന്നാൽ സർക്കാർ രൂപീകരണത്തിൽ ഷിന്ദേയും പവാറും അടങ്ങുന്ന മുന്നണിയിൽ തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments