പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായെന്നും നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ട് കെഎസ്ഇബിക്ക് കിട്ടുമ്പോൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരുമായും ഉപഭോക്താക്കളുമായി ചർച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകാത്ത രീതിയിലായിരിക്കും നിരക്ക് വർധനയെന്നും മന്ത്രി പറഞ്ഞു. സമ്മർ താരിഫും ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ട്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വർധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
‘ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. അതുകൊണ്ട് വൈദ്യുതി നിരക്ക് വർദ്ധനവ് അനിവാര്യമാണ്. നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കും. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്ക് വർദ്ധനവ് ഉണ്ടാകുക. സമ്മർ താരിഫ് കൊണ്ടുവരുന്നതും ആലോചനയിലുണ്ട്’- മന്ത്രി പറഞ്ഞു.
പുതിയ വൈദ്യുതി താരിഫ് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണണെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. മാസത്തിൽ 1950 കോടിയുടെ വരവും 1750കോടി ചെലവുമുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്ക്. പുറമേനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 900 കോടിവേണം. വായ്പാ തിരിച്ചടവിന് 300കോടിയും കണ്ടെത്തണം. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുമെന്നാണ് ബോർഡ് പറയുന്നത്.
എന്നാൽ, ഈ വർഷം 1370.09 കോടിയുടേയും അടുത്ത വർഷം 1108.03 കോടിയുടേയും 2026-27ൽ 1065.95 കോടിയുടേയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരിഫ് പരിഷ്‌ക്കരണം. കെഎസ്ഇബി പറയുന്നതുപോലെ നിരക്ക് കൂട്ടിയാൽ ഈ വർഷം 812.16 കോടിയും അടുത്തവർഷം 1399.93 കോടിയും 2026-27ൽ 1522.92 കോടിയും കൂടുതൽ വരുമാനമുണ്ടാകും. വേനൽക്കാല താരിഫ് കൂടി അംഗീകരിച്ചാൽ ഈ വർഷം 111.08 കോടിയും അടുത്ത വർഷം 233 കോടിയും 2026-27ൽ 349 കോടിയും അധിക വരുമാനം കിട്ടും.
KSEB salary കുറച്ചാൽ മതി. എല്ലാത്തിനും പരിഹാരം ആകും.