
News
തെങ്ങ് വീണ് പത്തുവയസ്സുകാരൻ മരിച്ചു
കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് പിഴുതുമാറ്റുന്നതിനിടെ പത്തുവയസ്സുകാരന്റെ ദേഹത്ത് വീണ് മരണം. മുട്ടം സ്വദേശികളായ മൻസൂറിൻറെയും സമീറയുടെയും മകൻ നിസാലാണ് മരിച്ചത്.
കുട്ടിയുടെ വീടിന് സമീപത്ത് പറമ്പിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുകയായിരുന്നു. ഇതിനിടയിൽ ദിശമാറി വീണ തെറ്റ് നിസാലിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര ഗവ. വെൽഫെയർ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് നിസാൽ.