സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. നടി തന്നെയാണ് തന്‍രെ സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമോചനത്തിലും രോഗത്തിലും തളര്‍ന്ന തനിക്ക് എല്ലാവിധ പിന്തുണകളും നല്‍കിയും ആശ്വസിപ്പിച്ചതും തന്റെ പിതാവായിരുന്നുവെന്ന് സാമന്ത മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സാമന്ത ഇക്കാര്യം തന്റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ വ്യക്തമാക്കിയത്. ഹൃദയം തകരുന്ന ഇമോജിക്കൊപ്പമാണ് ഇക്കാര്യം അതീവ ദുഖത്തോടെ സാമന്ത ആരാധകരുമായി പങ്കിട്ടത്.

അദ്ദേഹത്തിന്റെ മരണകാരണം വെളിവായിട്ടില്ല. സാമന്തയുടെ ദുഖത്തില്‍ ആരാധകരും വളരെ നിരാശയിലാണ്. വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ് സാമന്തയ്‌ക്കൊപ്പം പിതാവിനെ കണ്ടിരിക്കുന്നത്. മകളുടെ വിവാഹമോചനം തന്നെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്ന് മുന്‍പ് പിതാവ് വ്യക്തമാക്കിയിരുന്നു. ‘നമ്മള്‍ വീണ്ടും കണ്ടുമുട്ടും അച്ഛാ’ എന്നും സാമന്ത കുറിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments