ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ഫെന്‍ജെല്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി, കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്
ചുഴലിക്കാറ്റായി രൂപം കൊണ്ടു. നാളെ ഉച്ചയോടെ തമിഴ്‌നാട്ടിലെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ചുഴലിക്കാറ്റെത്തുമെന്നാണ് അറിയിപ്പ്. കരതൊടുമെന്നാണ് വിവരം. അതിനാല്‍ തന്നെ നാളെ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയില്‍ പ്രളയം ബാധിച്ചതിനാല്‍ തന്നെ കഴിഞ്ഞ മാസം തമിഴ്‌നാട്ടില്‍ നിരവധി ആളുകലെ മാറ്റിപാര്‍പ്പിച്ചിരുന്നു. പിന്നാലെ ചുഴലിക്കാറ്റും എത്തുകയാണ്. കുറച്ച് ദിവസങ്ങളായി ചെന്നൈയില്‍ കനത്ത മഴയാണ് പെയ്യുന്നത്. എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നലെ മുതല്‍ അവധി ആയിരുന്നു. കനത്ത മഴയും വെള്ളക്കെട്ടും മൂലം പല ജില്ലകളിലായി 13,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചിരുന്നു.