
Cinema
മഹാരാജയെ ഏറ്റെടുത്ത് ചൈനക്കാര്‍, പ്രിവ്യു ഷോകളില്‍ മാത്രം നേടിയത് നാലുകോടി
വിജയ് സേതുപതിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു മഹാരാജ. തിയേറ്ററില്‍ നിന്ന് വന്‍ കളക്ഷന്‍ തന്നെ നേടിയ ഈ ചിത്രം 100 കോടി ക്ലബിലുമെത്തിയിരുന്നു. തന്റെ മകള്‍ക്കായി പോരാടുന്ന അച്ഛന്റെ ചിത്രമാണ് മഹാരാജയുടെ ഇതിവൃത്തം. വിജയ് സേതുപതിയെന്ന നടന്റെ റേയ്ഞ്ച് തന്നെ കാണിക്കുന്ന ചിത്രമായിരുന്നു ഇത്.
മഹാരാജ നാളെ അതായിത് നവംബര്‍ 29ന് ചൈനയില്‍ തിയേറ്ററുകളില്‍ എത്തുകയാണ്. അതിന് മുന്‍പ് ചിത്രം പ്രിവ്യു ഷോകളിലായി മാത്രം നാലുകോടിയോളം രൂപയാണ് സ്വന്തമാക്കിയത്. നിഥിലന്‍ സ്വാമിനാഥന് തന്റെ തിരക്കഥ കൊണ്ട് പല നടന്മാരെയും സമീപിച്ചിരുന്നു. എന്നാല്‍ അതൊന്നും നടന്നിരുന്നില്ല. പിന്നീടാണ് ചിത്രം വിജയ് സേതുപതിയിലേയ്ക്ക് എത്തിയത്.