ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും. പ്രിയങ്കയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംപി രവീന്ദ്ര വസന്ത്‌റാവു ചവാനും ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്‌സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്‌സഭയിലെ തൻറെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
സഭ ചേരുന്നതിനുമുന്പ് രാവിലെ 10.30ന് കോൺഗ്രസ് പാർലമെൻററി പാർട്ടി ഓഫീസിൽ കോൺഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തും.