കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് സമിതി

തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് അഥവാ കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് സഹകരണ റജിസ്ട്രാർ ഡോ.ഡി.സജിത് ബാബു ചെയർമാനായി സമിതി രൂപവത്കരിച്ചു. അഡിഷനൽ റജിസ്ട്രാർ (കൺസ്യൂമർ), സഹകരണ വകുപ്പ് അഡിഷനൽ സെക്രട്ടറി, ധനകാര്യ അഡിഷണൽ സെക്രട്ടറി, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, റിട്ട.അഡിഷനൽ റജിസ്ട്രാർ എം.ബിനോയ് കുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഇന്നു പണിമുടക്ക് ആരംഭിക്കാനിരിക്കെയാണ് സർക്കാർ നടപടി. പരിഗണനാ വിഷയങ്ങളോ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള തീയതിയോ ഇല്ലാതെയാണ് സമിതി രൂപീകരിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. കണ്ണിൽ പൊടിയിടൽ ഉത്തരവാണു സർക്കാരിന്റേതെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് എംപ്ലോയീസ് കോൺഗ്രസ് അറിയിച്ചു. 2017ലാണു കഴിഞ്ഞ ശമ്പള പരിഷ്‌കരണ റിപ്പോർട്ട് സമർപ്പിച്ചത്. 2021 ൽ നടപ്പാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments